കെല്‍ട്രോണില്‍ 64 ഒഴിവുകള്‍; അപേക്ഷ 15 വരെ
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ വിവിധ പ്രൊജക്ടുകളിലെ 64 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഡെപ്യൂട്ടി മാനേജര്‍ 2, അസിസ്റ്റന്റ് മാനേജര്‍ 4, അസിസ്റ്റന്റ് മാനേജന്‍ 1, സീനിയര്‍ എന്‍ജിനിയര്‍ 6, എന്‍ജിനിയര്‍ 17, ടെക്നിക്കല്‍ അസിസ്റ്റന്റ് 30, സീനിയര്‍ ഓഫിസര്‍ ഫിനാന്‍സ് 1, ഓഫിസര്‍ ഫിനാന്‍സ് 1, ഡെപ്യൂട്ടി ഓഫിസര്‍ ഫിനാന്‍സ് 1, ഓപറേറ്റര്‍ 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
നിശ്ചിത യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും പുറമേ തിരുവനന്തപുരത്തു നടത്തുന്ന എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്ഗ്രൂപ്പ് ഡിസ്കഷന്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസായി 250 രൂപ സ്റ്റേറ്റ് ബാങ്കിന്റെ (www.onlinesbi.com ഇ-കലക്ട് ഫെസിലിറ്റി വഴി അടയ്ക്കണം. എസ്.സിഎസ്.ടി വിഭാഗക്കാര്‍ക്കു ഫീസില്ല. അപേക്ഷിക്കേണ്ട
വെബ്സൈറ്റ്
www.ketlron.org
.വിവിധ തസ്തികകളിലേക്കുള്ള യോഗ്യതകള്‍, അപേക്ഷാ രീതി, മറ്റു വിശദ വിവരങ്ങള്‍ എന്നിവയ്ക്കു വെബ്സൈറ്റ് സന്ദര്‍ശിക്കുക.അപേക്ഷിക്കാവുന്ന അവസാന തിയതി: മെയ് 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."