HOME
DETAILS

സിറിയയില്‍ കുര്‍ദിഷ് സൈന്യം ഐ.എസ് മേഖലയില്‍

  
backup
June 25 2016 | 03:06 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%b7%e0%b5%8d-%e0%b4%b8%e0%b5%88%e0%b4%a8

ദമസ്‌കസ്: സിറിയയില്‍ കുര്‍ദിഷ്, അറബ് സൈന്യം ഐ.എസ് നിയന്ത്രണത്തിലുള്ള മാന്‍ബിജിലേക്ക് പ്രവേശിച്ചു. ഐ.എസിന്റെ ശക്തികേന്ദ്രമായ ഇവിടേക്കു സൈന്യം പ്രവേശിച്ചതായി സൈന്യത്തിലെ മോണിറ്ററിങ് ഗ്രൂപ്പാണ് അറിയിച്ചത്. സാവധാനം മേഖലയില്‍ പ്രവേശിക്കുന്ന സൈന്യം, മാന്‍ബിജ് തലസ്ഥാനമാണ് ലക്ഷ്യമാക്കുന്നത്.

അമേരിക്കന്‍ സഖ്യസൈന്യത്തിന്റെ വ്യോമാക്രമണവും സൈന്യത്തിന്റെ മുന്നേറ്റത്തിന് സഹായകരമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ചയാണ് സൈന്യം മാന്‍ബിജില്‍ പ്രവേശിച്ചത്. ഐ.എസ് ആക്രമണങ്ങളെ തുടര്‍ന്നു മാന്‍ബിജില്‍ നിന്ന് എണ്ണായിരത്തിലേറെ പേര്‍ പലായനം ചെയ്തതായാണ് കണക്കുകള്‍. ഇവിടത്തെ സാധാരണ മനുഷ്യരെ ഐ.എസ് ചാവേറുകളായി ഉപയോഗിക്കുന്നതു കാരണമാണിത്. സിറിയയില്‍ 2011 ല്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നതിനു മുന്‍പ് ഇവിടെ 1,20,000ലേറെയായിരുന്നു ജനസംഖ്യ. ഇപ്പോള്‍ ഇതു ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

സിറിയയിലെ തന്ത്രപ്രധാന സ്ഥലമായ റഖയിലേക്കും തുര്‍ക്കിയിലേക്കുമുള്ള പ്രധാന റൂട്ടാണ് മാന്‍ബിജ്. റഖയും ഐ.എസ് നിയന്ത്രണത്തിലായിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പു സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് ഭ്രാന്തനാണെന്ന് ആരോപിച്ച് യു.എസിലെ 50 സംസ്ഥാനങ്ങളിലും വന്‍ പ്രക്ഷോഭം, ഇസ്‌റാഈലിനും 17 % നികുതി ചുമത്തി യു.എസ്

International
  •  22 days ago
No Image

കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ

Kerala
  •  22 days ago
No Image

പറക്കാന്‍ അനുമതിയായി, ഇനി റിയാദ് എയറിന്റെ കാലം, 132 നഗരങ്ങളിലേക്ക് സര്‍വീസ്, രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ | Riyadh Air

latest
  •  22 days ago
No Image

ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: വിദേശ ബിരുദ തുല്യതയിൽ പുതിയ നിയമം

National
  •  22 days ago
No Image

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്, പ്രതിഷേധം ശക്തം

Kerala
  •  22 days ago
No Image

തീവ്ര ഹിന്ദുത്വവാദികള്‍ പ്രതികളായ മലേഗാവ് ഭീകരാക്രമണം: വീണ്ടും ജഡ്ജിയെ മാറ്റി; കേസിലെ അഞ്ചാമത്തെ സ്ഥലംമാറ്റം

National
  •  22 days ago
No Image

പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ

Kerala
  •  22 days ago
No Image

ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്‍ത്തിച്ച് പ്രവാസിയും സ്വദേശിയും

Kuwait
  •  22 days ago
No Image

വിസ്മയം തീര്‍ത്ത് ദുബൈ വേള്‍ഡ് കപ്പിലെ ഡ്രോണ്‍ ഷോ; ആകാശത്ത് മിന്നിത്തിളങ്ങി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും

uae
  •  22 days ago
No Image

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട് 

Kerala
  •  22 days ago