മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: പശ്ചാത്തല വികസനത്തിനും കാര്‍ഷികമേഖലക്കും ഊന്നല്‍
മാനന്തവാടി: അടിസ്ഥാന പശ്ചാത്തല വികസനത്തിനും ജൈവപച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പാദനത്തിനും മുന്‍ഗണന നല്‍കി 2017-18 വര്‍ഷത്തെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
കൃഷി മുഖ്യ ജീവനോപാധിയാക്കിയ വനിതാ ഗ്രൂപ്പുകള്‍ക്ക് 22,00,000 രൂപ, വിഷമില്ലാത്ത പച്ചക്കറി ലക്ഷ്യം വച്ച് സമഗ്ര പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി 22,00,000 രൂപ. ക്ഷീര മേഖലയില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം ഗ്രാമ പഞ്ചായത്തുകള്‍ വഴി 21.69 കോടി രൂപ എന്നിങ്ങനെയാണ് വൈസ ്പ്രസിഡന്റ് കെ.ജെ പൈലി അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക മേഖലക്ക് നീക്കി വച്ചത്.
പശ്ചാത്തല മേഖലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് വികസന ഫണ്ടില്‍ നിന്ന് 2,08,38,226 രൂപ മാറ്റിവച്ചു. ബ്ലോക്കിന് കീഴില്‍ വരുന്ന പേര്യ, നല്ലൂര്‍നാട്, പൊരുന്നന്നൂര്‍ സി.എച്ച്.സി കളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും, വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി മെയിന്റനന്‍സ് ഗ്രാന്റായി 75,57,000 അനുവദിച്ചു. പട്ടികവര്‍ഗ വിഭാഗം അധിവസിക്കുന്ന കോളനികളിലെ പശ്ചാത്തല സൗകര്യ വികസനത്തിനായി പട്ടിക വര്‍ഗ ഫണ്ടില്‍ നിന്നും 1.96 കോടി രൂപയും പട്ടിക ജാതി കോളനികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15,45,600 രൂപയും വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനായി 42,92,915 രൂപയും ബജറ്റില്‍ വകയിരുത്തി. ബ്ലോക്കിലെ 17 സ്‌കൂളിലെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിക്കുന്നതിന് ഏഴ് കോടി മുപ്പത്തി ഏഴ് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പിലാക്കി വരുന്ന ആര്‍ദ്രം ആശ്വാസ കിരണ്‍ പദ്ധതികള്‍ക്കായി 4,00,000 രൂപ, വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി വനിത സ്വയംതൊഴില്‍ സംരംഭകര്‍ക്ക് 41,85,830 രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. പ്രധാന്‍മന്ത്രി ആവാസ്‌യോജന പദ്ധതിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അടുത്ത നാല് വര്‍ഷത്തിനകം സമ്പൂര്‍ണ ഭവന പദ്ധതി നടപ്പിലാക്കുന്നതിനായി ഈ വര്‍ഷത്തില്‍ 700 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. ത്രിതല പഞ്ചായത്തുകളുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി ഇരുപത്തി ഒന്ന് കോടി മാറ്റി വച്ചു. ഹാഡ, ഹാഡ നബാര്‍ഡ്, വെള്ളപൊക്ക ദുരിദാശ്വാസ പദ്ധതികളിലൂടെ റോഡ് വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി നാല് കോടി മുപ്പത്തി അഞ്ച് ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ആകെ 92,62,060,71 രൂപ വീതവും, 92,60,109,21 രൂപ ചിലവും, 1,95,100 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബജറ്റവതരണ യോഗത്തില്‍ പ്രസിഡന്റ് പ്രീതാ രാമന്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."