കമ്പനികള്‍ക്ക് സോഷ്യല്‍ മീഡിയയ്ക്കായി പ്രത്യേക നയം വേണമെന്ന്
കൊച്ചി: കമ്പനികളുടെ സോഷ്യല്‍ മീഡിയ പോളിസിയെപ്പറ്റി കേരള മാനെജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) കൊച്ചി വേള്‍ഡ് ട്രേഡ് സെന്ററുമായി ചേര്‍ന്നു ചര്‍ച്ചാ പരിപാടി സംഘടിപ്പിച്ചു. കെ.പി.എം.ജി ഹ്യൂമന്‍ റിസോഴ്‌സസ് അസോസിയേറ്റ് ഡയറക്റ്റര്‍ ദീപക് തേജോമയ മുഖ്യപ്രഭാഷണം നടത്തി.
അഭിപ്രായസ്വാതന്ത്ര്യം എന്നതിന്റെ നിര്‍വചനം തന്നെ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഏറെ മാറിക്കഴിഞ്ഞുവെന്നും സൂക്ഷമതയോടെയും അവധാനതയോടെയും വേണം ജീവനക്കാര്‍ സോഷ്യല്‍ മീഡിയകളില്‍ ഇടപെടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ആശയവിനിമയത്തിലെ കഴിവുകളും ഉള്ളിലുള്ള കഴിവുകളും വിലയിരുത്താന്‍ സോഷ്യല്‍ മീഡിയകളിലെ പ്രതികരണങ്ങള്‍ ഏറെ സഹായകമാകുന്നുണ്ട്.
എന്നാല്‍ മതം, സാമൂഹ്യ ഐക്യം തുടങ്ങിയവയിലെ യുവജനങ്ങളുടെ ചര്‍ച്ചകളും പ്രതികരണങ്ങളും അങ്ങേയറ്റം നിയന്ത്രണത്തോടെ വേണം നടത്താന്‍. പ്രത്യേകിച്ച് ജോലിക്കാരായ യുവജനങ്ങള്‍. സോഷ്യല്‍ മീഡിയകളുമായി ബന്ധപ്പെട്ട ഒരു നയം തന്നെ ഉണ്ടാകേണ്ടത് അനിവാര്യമാണ് ദീപക് പറഞ്ഞു.
കെ.എം.എ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. കെ.എം.എ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ദീപക് എല്‍. അസ്വാനി, വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രതിനിധി വിവേക് ജോര്‍ജ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."