വൃക്കരോഗിയായ യുവാവ് ചികിത്സാ സഹായം തേടുന്നു
കൂടരഞ്ഞി: ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ കൂടരഞ്ഞി കല്‍പിനി വടക്കല്‍ച്ചിലപ്പെട്ടി കൃഷ്ണനേയും കുടുംബത്തേയും സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവല്‍കരിച്ചു.
തയ്യല്‍ തൊഴിലാളിയായ കൃഷ്ണന്‍ കഴിഞ്ഞ 15 വര്‍ഷമായി ചികിത്സയിലാണ്.വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ കൃഷ്ണന് ജീവിതം ഇനി മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് നാട്ടുകാര്‍ സഹായ സമിതി രൂപവല്‍കരിച്ചിരിക്കുന്നത്. കൃഷ്ണനും പ്രായമായ അമ്മയും മാത്രമാണ് വീട്ടിലുള്ളത്.നിര്‍ധന കുടംബമാണ് ഇവരുടേത്.
14 വയസ്സുമുതല്‍ തൊഴിലെടുത്ത് ജീവിക്കുന്ന ഈ യുവാവിന് ഇപ്പോള്‍ ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ്.രോഗിയായതിന് ശേഷവും കൃഷ്ണന്‍ ചെറിയതോതില്‍ തയ്യല്‍ ജോലികള്‍ ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ഏറെ ക്ഷീണിതനായതോടെ അതിനും കഴിയാതായി. ഗ്രാമപഞ്ചായത്തംഗം സണ്ണി പെരുകിലംതറപ്പേല്‍, ജോസ് വെണ്ണായപ്പിളളില്‍ എന്നിവരാണ് ചികിത്സാ സഹായ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. കൂടരഞ്ഞി എസ്.ബി.ഐ. ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ 36588017746. ഐ.എഫ്.എസ്.സി. ടആകച0008629.ഫോണ്‍ 9946932629,944788337
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."