അനന്ദ്‌നാഗ് ഉപതെരഞ്ഞെടുപ്പില്‍ മെഹ്ബൂബ മുഫ്തിക്ക് വിജയം
ശ്രീനഗര്‍: അനന്ദ്‌നാഗ് ഉപതെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. 12,000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ ഹിലാല്‍ ഷായെ തോല്‍പ്പിച്ചത്. എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ഈ മാസം 22 നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ അനന്ദ്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് മെഹബൂബ മുഫ്തി. മുന്‍ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ വര്‍ഷം ജനുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടര്‍ന്ന് ഏപ്രില്‍ നാലിന് മെഹബൂബ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ബി.ജെ.പി-പി.ഡി.പി സഖ്യ സര്‍ക്കാരാണ് ജമ്മുകശ്മീരില്‍ ഭരണത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."