കെ.ടെറ്റ് പരീക്ഷ: സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് പിന്നോക്ക വിഭാഗ കമ്മിഷന്‍
കൊച്ചി: കെ.ടെറ്റ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വന്നിട്ടുള്ള പിശക് സംബന്ധിച്ച് ഇന്നലെ എറണാകുളം ഗസ്റ്റ്ഹൗസില്‍ കൂടിയ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ തെളിവെടുത്തു.
കെ.ടെറ്റ് പരീക്ഷാമൂല്യ നിര്‍ണയത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ക്ക് കണക്കാക്കുന്നതില്‍ പിഴവ് സംഭവിച്ചത് പരിഹരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കാന്‍ തടസ്സമുïോയെന്ന് കമ്മിഷന്‍ സര്‍ക്കാരിനോട് ആരാഞ്ഞു. ഇത് സംബന്ധിച്ച് ഏപ്രില്‍ നാലിന് സര്‍ക്കാര്‍ നിലപാടറിയിക്കണം. കെ.ടെറ്റ് പരീക്ഷ എഴുതിയ നൂറോളം പേര്‍ ഇന്നലെ നടന്ന സിറ്റിങ്ങില്‍ പങ്കെടുത്തു.
ലത്തീന്‍ കത്തോലിക്കാ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച തിരുവനന്തപുരം തഹസില്‍ദാര്‍ കമ്മിഷന്‍ മുന്‍പാകെ ഹാജരാകണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി.ശിവരാജന്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം സ്വദേശി സൈഗാള്‍ കാസ്‌ട്രോയുടെ മകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച പരാതിയിലാണ് നിര്‍ദേശം.തന്റെ മകള്‍ പെന്തകോസ്റ്റ് വിശ്വാസി ആണെന്ന പേരില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.സര്‍ക്കാരിന് നല്‍കിയ പരാതിയാണ് കമ്മിഷന് കൈമാറിയത്.
തിരുവനന്തപുരത്ത് ഏപ്രില്‍ നാലിന് നടക്കുന്ന കമ്മിഷന്റെ അടുത്ത സിറ്റിങ്ങില്‍ ഹാജരാകാനാണ് നിര്‍ദേശം. ഹിന്ദു ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവര്‍ മതം മാറി ഇസ്്‌ലാമായി നോണ്‍ ക്രീമിലെയര്‍ ഒ.ബി.സി സര്‍ട്ടിഫിക്കറ്റ് നേടിയ സംഭവത്തില്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുമായി കമ്മിഷന്‍ ചര്‍ച്ച നടത്തി.
പരിശ കൊല്ലന്‍, പരിശ പെരുംകൊല്ലന്‍, കടച്ചി കൊല്ലന്‍, ടച്ചില്‍ കൊല്ലന്‍ വിഭാഗങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പെരുംകൊല്ലന്‍ വിഭാഗത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്ത ഫയലും പിന്നീട് ഉള്‍പ്പെടുത്തേïതില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനാധാരമായ കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ട് ഉള്‍പ്പെട്ട ഫയലും പട്ടികജാതി ഓഫിസില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധി കമ്മിഷന്‍ ഓഫിസില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി. സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗങ്ങളായ മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി, അഡ്വ.വി.എ ജെറോം, അഡീഷനല്‍ രജിസ്ട്രാര്‍ നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."