നെല്ലിയാമ്പതിയില്‍ കാപ്പിചെടികള്‍ പൂത്തു
നെല്ലിയാമ്പതി: പാവങ്ങളുടെ ഊട്ടി എന്ന പേരിലറിയപ്പെടുന്ന മലയോര മേഖലയായ നെല്ലിയാമ്പതിയിലെകാപ്പി തോട്ടങ്ങളില്ഇപ്പോള് പൂക്കാലം.
വേനല്‍മഴ ചെറിയ തോതില്‍ ലഭിച്ചതോടെ നെല്ലിയാമ്പതിയിലെ കാപ്പിതോട്ടം മുഴുവനും പൂത്തുനില്ക്കുന്നു.
നവംബര്‍ മുതല്‍ കാപ്പിയുടെ വിളവെടുപ്പ് തുടങ്ങുകയും, മാര്‍ച്ച് അവസാനമാകുമ്പോള്‍ വിളവെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്യും. തുടര്‍ന്ന്, മഴ ലഭിച്ചാല്‍ എല്ലാ കാപ്പിചെടികളിലും ഒരുമിച്ച് പൂ വിടരും.
ഇത് കാപ്പിതോട്ടങ്ങള്‍ക്ക് ഇടയില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ലഭിക്കുന്നത് അതിമനോഹനമായ കാഴ്ചയാണ്.
പ്രകൃതി രമണീയമായ കാലാവസ്ഥയും കാപ്പി പൂത്തുനില്ക്കുന്ന കാഴ്ചയും, കാപ്പി പൂവിന്റെ മണവും നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിക്ക് മാറ്റുകൂട്ടുന്നു.
നെല്ലിയാമ്പതിയിലെ മുഴുവന്‍ കാപ്പി തോട്ടങ്ങളിലും ഒരുമിച്ച് കാപ്പി പൂത്തു നില്ക്കുന്ന കാഴ്ച വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."