കിണറുകളില്‍ ജലോത്സവമാക്കി പട്ടിത്തറ ഗ്രാമ പഞ്ചായത്ത്
ആനക്കര: ഇനിയൊരു യുദ്ധം ജലത്തിവേണ്ടിയായിരിക്കുമെന്ന് മുന്നിറിയപ്പ് തരുന്നവര്‍ക്ക് പട്ടിത്തറയില്‍ സ്ത്രീ കൂട്ടായ്മ മറുപടി നല്‍കുന്നത് പഞ്ചായത്തിലുടനീളം കിണറുകള്‍ നിര്‍മിച്ചുകൊണ്ട്. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന പ്രകടനമാണ് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കടുത്ത വേനലിലും കാഴ്ച്ച വയ്ക്കുന്നത്.
രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലും വനിതകള്‍ നിര്‍മ്മിച്ച കിണറില്‍ ജലോല്‍സവം. വരള്‍ച്ചയെ പ്രധിരോധിക്കാന്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ലക്ഷ്യം വെച്ച കിണര്‍ നിര്‍മാണം പൂര്‍ത്തീകരണത്തോട് അടുക്കുന്നു.
വേനലിന്റെ തുടക്കത്തില്‍ ഇത്തവണ വരള്‍ച്ച രൂക്ഷമാവും എന്ന തിരിച്ചറിവിലാണ് പഞ്ചായത്ത് ദേശീയ പദ്ധതിയിലെ വനിതകളെ ഉപയോഗപ്പെടുത്തി പദ്ധതിയിടെ പരിമിധിക്കുള്ളില്‍ നിന്ന് കൊണ്ട് 200 ഓളം കിണര്‍ കുഴിക്കാന്‍ ലക്ഷ്യമിട്ടത് വനിതകളെ കൊണ്ട് കിണര്‍ കുഴിക്കാന്‍ കഴിയുമോ എന്ന ആശങ്ക തുടക്കത്തില്‍ ഉണ്ടായിരുന്നങ്കിലും അവരുടെ കൈക്കരുത്തിന് മുന്നില്‍ ആശങ്കകള്‍ അസ്ഥാനത്തായി വളരെ ആവശേത്തോട് കൂടിയാണ് വനിതകള്‍ കിണര്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത്.
18 വാര്‍ഡുകളിലായി 130 കിണറുകള്‍ പൂര്‍ത്തികരിച്ചു.390 കുടുംബങ്ങള്‍ക്ക് പ്രത്യക്ഷത്തിലും 500ഓളം കുടുംബങ്ങള്‍ക്ക് പരോക്ഷമായും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമായി. കിണറുകളല്ലാം നിറഞ്ഞ ജല സമൃതിയിലാണ്.
ഒരു കുടുംബത്തിന് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ആനുകൂല്യമാണ് വീട്ടുമുറ്റത്തുള്ള ജലലഭ്യത കുടിവെള്ള സൗകര്യം ഒരുക്കി കൊടുക്കുന്നതിലപ്പുറം ശുചിത്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഇതിലൂടെ കഴിയുന്നു. ഈ പ്രവര്‍ത്തികള്‍ക്കായി 20000 തൊഴില്‍ ദിനങ്ങള്‍ അധികമായി സൃഷ്ടിക്കാനും 50 ലക്ഷം രൂപ കൂലിയിനത്തില്‍ ചിലവഴിക്കാനും സാധിച്ചു.
18 മീറ്റര്‍ ആഴത്തിലുള്ള കിണറും ഇക്കൂട്ടത്തിലുണ്ട് ഇത്തരം കിണര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ വനിതകള്‍ നേടിയ തൊഴില്‍ നൈപുണ്യം അവര്‍ക്ക് നല്‍കിയ ആത്മവിശ്വസം ചെറുതല്ല.
വേനല്‍ അവസാനത്തോട് കൂടി 200 കിണര്‍ പൂര്‍ത്തികരിക്കും എന്ന വാശിയിലാണ് സ്ത്രീ തൊഴിലാളികള്‍ 130 മത്തെ കിണറില്‍ വെള്ളം ലഭിച്ചതിനെ തുടര്‍ന്ന് നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. വിജയന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.കെ. ദിവ്യ പഞ്ചായത്ത് സെക്രട്ടറി വൈ. നിസാര്‍, എ.ഇ. ടി.പി. സുജിത, വി.ടി. ഫൈസല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."