ഗോകുലിന് പൂര്‍വ വിദ്യാര്‍ഥികളുടെ ആദരം
ചങ്ങരംകുളം: രാജ്യത്തെ ഏറ്റവും മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആലങ്കോട് സ്വദേശി ഗോകുലിനെ ദാറുല്‍ ഹിദായ പൂകരത്തറ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ദളം അനുമോദിച്ചു.
മുംബൈ ഷണ്‍മുഖാനന്ദ സംഗീതസഭ നടത്തിയ മത്സരത്തിലാണ് മികച്ച വയലിനിസ്റ്റായി ഗോകുലിനെ തെരഞ്ഞെടുത്തത്. പ്രഗത്ഭരായ മൂന്നോളം പേരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചാണ് ഗോകുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഗോകുല്‍. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വയലിന്‍ മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഒന്നാം സ്ഥാനം ഗോകുല്‍ നേടിയിരുന്നു.
എടപ്പാള്‍ പൂകരത്തറ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ദളത്തിന്റെ ഉപഹാരം ഷഫീര്‍ കോലൊളമ്പ് ഗോകുലിന് സമ്മാനിച്ചു. സെക്രട്ടറി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എച്ച്.എം സഹദുല്ല അധ്യക്ഷനായി. ഹെഡ് മാസ്റ്റര്‍ ഹമീദ് വി, വൈസ് പ്രിന്‍സിപ്പല്‍ ബെന്‍ഷ ടീച്ചര്‍, ജലീല്‍ മാസ്റ്റര്‍, പൂര്‍വ വിദ്യാര്‍ഥികളായ അഷ്‌റഫ് കൊടക്കാടന്‍, നൗഷിര്‍, അജി കോലൊളമ്പ്, നജീബ്, ശരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."