HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
March 17 2017 | 20:03 PM
താനൂര്‍: തീരപ്രദേശത്തുണ്ടായ അക്രമങ്ങളിലും പൊലിസ് നടപടിയിലും അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇസ്ലാം സ്വീകരിച്ച പേരില്‍ കൊല്ലപ്പെട്ട കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിലെ ചില പ്രതികള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അലംഭാവം കാരണം ജാമ്യത്തിലിറങ്ങിയതു റദ്ദു ചെയ്യണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, നൗഷാദ് ചെട്ടിപ്പടി, അനീസ് ഫൈസി മാവണ്ടിയൂര്‍, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ഷാജഹാന് ചെറുമുക്ക് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."