മനുഷ്യാവകാശ, വനിതാ കമ്മിഷനുകള്‍ കേസെടുക്കണമെന്ന് ജില്ലാപഞ്ചായത്ത്
മലപ്പുറം: താനൂരില്‍ നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതും മനുഷ്യത്വരഹിതവുമാണെന്നു താനൂരില്‍ സന്ദര്‍ശനം നടത്തിയ ജില്ലാപഞ്ചായത്ത് പ്രതിനിധി സംഘം. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളായ സലീം കുരുവമ്പലം, ഒ.ടി ജയിംസ്, അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, ഹനീഫ പുതുപറമ്പ്, പുല്ലാണി സൈയ്ത്, വി.പി സുലൈഖ, കെ.എം ഫാത്തിമ സുഹ്റ എന്നിവരാണ് ജില്ലാപഞ്ചായത്ത് സംഘത്തിലുണ്ടായിരുന്നത്.
താനൂര്‍ ചാപ്പപ്പടി ഒട്ടുംപുറം പ്രദേശത്ത് മൂന്നു കിലോമീറ്ററോളം മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ന്യൂനപക്ഷ കമ്മിഷനുമെല്ലാം വിഷയത്തില്‍ നേരിട്ട് ഇടപെട്ടു കേസെടുക്കണം. മതിയായ നഷ്ടപരിഹാരം നല്‍കാനും പട്ടിണികിടക്കുന്ന കുടുംബങ്ങള്‍ക്കു ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനും അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."