പഴശ്ശി ഷട്ടര്‍ അടച്ചു മണല്‍വാരല്‍ വീണ്ടും സജീവം
മട്ടന്നൂര്‍: പഴശ്ശി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചതോടെ മണല്‍ വാരല്‍ വീണ്ടും സജീവമായി. പൊലിസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്തുന്നതിനിടെ ഗുഡ്സ് ഓട്ടോറിക്ഷ പിടികൂടി. പഴശ്ശി അണക്കെട്ടിനു ഭീഷണിയായി കൊട്ടാരം കാഞ്ഞിരംകരി, പൂക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി മണല്‍ വാരല്‍ നടക്കുന്നത്.
കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്കു മുമ്പേ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചിട്ടിരുന്നു. ഇതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു മണല്‍ വാരല്‍ ആരംഭിച്ചത്. ചങ്ങാടം ഉപയോഗിച്ചും മറ്റുമാണ് മണല്‍ വാരുന്നത്. രാത്രിയിലും പുലര്‍ച്ചെയുമായി പുഴയില്‍ നിന്നു വാരിയെടുക്കുന്ന മണല്‍ ചാക്കുകളിലാക്കി റോഡിലെത്തിച്ച ശേഷം മണല്‍ ലോറിയിലോ മറ്റു വാഹനങ്ങളിലോ കയറ്റിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്.
പഴശ്ശി ഡാമിന് ഭീഷണിയായി വ്യാപകമായ മണല്‍ വാരല്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു മട്ടന്നൂര്‍ എസ്.ഐ എ.വി ദിനേശിന്റെ നേതൃത്വത്തില്‍ പൂക്കുണ്ട് പ്രദേശ നടത്തിയ പരിശോധനയിലാണ് മണല്‍ കയറ്റി പോകുകയായിരുന്ന ഗുഡ്സ് ഓട്ടോ പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."