'കര്‍ഷകര്‍ക്കായുള്ള പദ്ധതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു'
കൊച്ചി: കര്‍ഷകരുടെ നേട്ടത്തിനായുള്ള ഒരു പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃഷിക്കാരനെ എങ്ങിനെ സംരഭകനാക്കാം(ട്രാന്‍സ്‌ഫോമിഗ് എ ഫാര്‍മര്‍ ഓര്‍ ആന്‍ അഗ്രികള്‍ച്ചറിസ്റ്റ് ഇന്റു ആന്‍ എന്റര്‍പ്രൈണര്‍) എന്ന രേഖയാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഒഫിസിലെത്തി നേരിട്ട് സമര്‍പ്പിച്ചത്. എല്ലാ കര്‍ഡഷകവിളകളെയും മൂല്യവര്‍ധിത രൂപത്തിലാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.
ഇതുവഴി കര്‍ഷകന് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും തൊഴിലില്ലാത്ത യുവാക്കളെ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, പി.ജെ ബാബു, മാനുവല്‍ കാപ്പന്‍സജി തുരുത്തിക്കുന്ന്, ജോസ് ഫ്രാന്‍സിസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."