പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൊട്ടിയം: കണ്ണനല്ലൂര്‍ സ്നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാസ്കാരിക -ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമ്മേളനം മന്ത്രി
മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ 100 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും 100 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ഇവയുടെ വിതരണോദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജീവ് നിര്‍വഹിച്ചു. രണ്ടു വൃക്കകളും തകരാറിലായി ചികിത്സയിലിരിക്കുന്ന തഴുത്തല സ്വദേശി ശ്യാമിന് 50,000 രൂപയുടെ ചികിത്സാധനസഹായം ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന് എം.പി. നല്കി.
പ്രസിഡന്റ് പ്രേം നവാസ് അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍മാരായ ലാല ആറാട്ടുവിള, ഷൈലജ, കണ്ണനല്ലൂര്‍ ലൈബ്രറി പ്രസിഡന്റ് എ.അബൂബക്കര്‍ കുഞ്ഞ്, സ്നേഹതീരം സെക്രട്ടറി അബ്ദുല്‍ വഹാബ്, കണ്ണനല്ലൂര്‍ ബെന്സിലി, ഫിറോസ് ഷാസമദ്, പി.ഷിജാര്‍, പ്രസാദ്, ആഷിക്, ഹുസൈന്, ഹമീബ്, യഹിയ പ്രസംഗിച്ചു. വിവിധമേഖലകളില്‍ ശ്രദ്ധേയരായ ഡോ.ഷംസ്, കിരണ്‍ രാമചന്ദ്രന്, എഴുത്താണിയില്‍ മീരാസാഹിബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."