ഓണ്‍ലൈന്‍ പ്രണയം: 100 പവനും ആഡംബര കാറുമായി കാമുകനൊപ്പം യുവതി മുങ്ങി
കരുനാഗപ്പള്ളി: ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവിനോടൊപ്പം നൂറുപവന്‍ സ്വര്‍ണവും ആഡംബരക്കാറുമായി യുവതി മുങ്ങി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയിലാണു സംഭവം.
ഒരു വര്‍ഷം മുന്‍പായിരുന്നു കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹം. എന്‍ജിനീയറിങ് ബിരുദധാരിയാണ് യുവതി. വിവാഹശേഷം വിദേശത്തുപോയ യുവാവ് തന്റെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് രഹസ്യമായി നാട്ടില്‍ എത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ വരവില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണു യുവതി ചാറ്റിങിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശി വിഷ്ണുവിനൊപ്പം കടന്നുകളഞ്ഞത്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് കരുനാഗപ്പള്ളി പൊലിസില്‍ യുവാവ് പരാതി നല്‍കിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം കമിതാക്കള്‍ കോടതിയില്‍ ഹാജരായെങ്കിലും യുവതി കാമുകനോടൊപ്പം പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."