HOME
DETAILS

കരുതിയിരിക്കുക; കുട്ടികളുടെ പിന്നാലെ ലഹരി മാഫിയയുണ്ട്

  
backup
June 26 2016 | 02:06 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3

 

കൊച്ചി: 'രക്ഷിതാക്കള്‍ കരുതിയിരിക്കുക, നിങ്ങളുടെ കുട്ടികളുടെ പിന്നാലെ ലഹരി മാഫിയയുണ്ട് '. ഇത് ഏതെങ്കിലും സാമൂഹിക സംഘടന നല്‍കുന്ന സന്ദേശമല്ല, പൊലിസാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. കേരളത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന മാഫിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യംവയ്ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണു പൊലിസ് നല്‍കുന്നത്. നേരത്തെ കോളജ് വിദ്യാര്‍ഥികളെയായിരുന്നു ലക്ഷ്യംവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സ്‌കൂള്‍തലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നതും വില്‍പ്പനക്കാരായി മാറിയതും ഉള്‍പ്പെടെയുള്ള നൂറോളം സംഭവങ്ങളാണ് കൊച്ചിയില്‍ മാത്രം പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊച്ചി നഗരമധ്യത്തിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് വില്‍പ്പനയ്ക്കുള്ള കഞ്ചാവ് പിടികൂടിയിരുന്നു. ഈയിടെ വാട്‌സ്ആപ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്‍പ്പന നടത്തിയ സംഘം പിടിയിലായപ്പോള്‍ അതില്‍ ഒരാള്‍ ആലുവയിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.

ആളുകള്‍ സംശയിക്കില്ല എന്നതിനാലാണ് ലഹരിമാഫിയ വിദ്യാര്‍ഥികളെ വാഹകരാക്കി മാറ്റുന്നതെന്നു നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗ് പൊലിസും എക്‌സൈസുമൊന്നും പരിശോധിക്കില്ല എന്ന് അറിയാവുന്നതിനാലാണിത്. ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കുന്ന വിദ്യാര്‍ഥികളാണ് ലഹരി മാഫിയയുടെ ഇരകളായി മാറുന്നത്. സിനിമാ തിയറ്ററുകള്‍, ബസ് സ്റ്റാന്‍ഡ്, പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നവരെ ഇവര്‍ നോട്ടമിടും. കുട്ടികളുമായി ചങ്ങാത്തം കൂടിയശേഷം ആദ്യം ചെറിയ അളവില്‍ മയക്കുമരുന്ന് കൈമാറും. ഇത് ഉപയോഗിക്കുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളായി മാറുന്നതോടെ ലഹരിവസ്തുക്കള്‍ കിട്ടുന്നതിന് അവര്‍ നിര്‍ദേശിക്കുന്ന ഏത് ജോലിചെയ്യാനും നിര്‍ബന്ധിതരാകും. ഇങ്ങനെ അവര്‍ ലഹരിവാഹകരായി മാറുന്നു.
സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ചു ലഹരിവസ്തു കൈമാറ്റം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നു സ്‌കൂള്‍ പരിസരത്ത് പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ലഹരിമാഫിയ അടവു മാറ്റി. ലഹരിവാഹകരായ കുട്ടികള്‍ക്ക് രഹസ്യമായി മൊബൈല്‍ വാങ്ങി നല്‍കി എസ്.എം.എസിലൂടെ അവരെ നിശ്ചിത സ്ഥലത്തെത്തിച്ചു സ്ത്രീകള്‍ വഴി വില്‍പ്പനയ്ക്കുള്ള ലഹരിവസ്തുക്കള്‍ കൈമാറുകയായിരുന്നു.
കുട്ടികള്‍ ലഹരിക്ക് അടിപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ വിവിധ ജില്ലകളില്‍ പൊലിസ് പ്രത്യേക കാംപയിനുകളും ആരംഭിച്ചിരുന്നു. കോട്ടയത്ത് ഗുരുകുലം എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഈ വര്‍ഷം മുതല്‍ കൊച്ചിയില്‍ സ്റ്റുഡന്റ്‌സ് കെയര്‍ പ്രോജക്ട് എന്ന പേരിലാണു പദ്ധതി നടപ്പാക്കുന്നത്. ക്ലാസ് കട്ടുചെയ്ത് കറങ്ങിനടക്കുന്ന സ്‌കൂള്‍, കോളജ്,വിദ്യാര്‍ഥികളെ നിരീക്ഷിക്കുകയാണു ലക്ഷ്യം.
ഇതിനായി മഫ്തിയിലും അല്ലാതെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും സിനിമാതിയറ്റര്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളിലുമെല്ലാം പൊലിസിനെ നിയോഗിക്കും. ക്ലാസ് സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാത്ത കുട്ടികളെയും നിരീക്ഷിക്കും. കുട്ടികളുമായി പതിവായി ബന്ധപ്പെടുന്ന അപരിചിതരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഓട്ടോ ഡ്രൈവര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ സേവനവും തേടും. പതിവായി ക്ലാസിലെത്താത്ത കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുന്നതിനു പ്രത്യേക സോഫ്റ്റ്‌വെയറും തയാറാക്കും.
സംസ്ഥാനത്ത് ഈയിടെ വ്യാപകമായി നടന്ന ഇരുചക്ര വാഹന മോഷണ സംഭവങ്ങളിലും ലഹരിക്കടിപ്പെട്ട വിദ്യാര്‍ഥികളുടെ സാന്നിധ്യം പൊലിസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ലഹരിക്ക് പണം തേടുന്ന വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തിയാണ് ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്നതെന്നാണു പൊലിസ് കണ്ടെത്തിയിരിക്കുന്നത്. എറണാകുളം നഗരത്തില്‍ മാത്രം കഴിഞ്ഞയാഴ്ച ഇത്തരത്തിലുള്ള രണ്ടു കൗമാര സംഘങ്ങളെയാണ് പിടികൂടിയത്. പൊലിസും എക്‌സൈസും എത്ര ജാഗ്രത കാണിച്ചാലും രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ലഹരി മാഫിയയുടെ കരാളഹസ്തത്തില്‍ ഭാവിതലമുറ ഞെരിഞ്ഞമരുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  9 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago