സ്വാമിനാഥന്‍ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം
കല്‍പ്പറ്റ: ശാസ്ത്ര സാങ്കേതിക വിഭാഗം, ശാസ്ത്ര സാങ്കേതിക മന്ത്രാലയം 2017ല്‍ ഏര്‍പ്പടുത്തിയ ദേശീയ സോഷ്യല്‍ അവാര്‍ഡ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന് ലഭിച്ചു.
ജില്ലയിലെ 80ഓളം ഗ്രാമങ്ങളില്‍ 2200ലധികം കുടുംബങ്ങളിലുമായി ഫൗണ്ടേഷന്‍ കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബയോടെക്‌നോളജി ആന്‍ഡ് മൈക്രോബിയോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ കുരുമുളക്, ഇഞ്ചി എന്നീ വിളകളുടെ ഉല്‍പാദന വര്‍ധനവിനായി നടപ്പിലാക്കിയ പദ്ധതി അവാര്‍ഡ് കമ്മിറ്റിയുടെ സജീവ പരിഗണനാ വിഷയമായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുന്നതിന് ഫൗണ്ടേഷന്‍ നല്‍കിയ പിന്തുണയും അവലംബിച്ച രീതികളും കമ്മിറ്റി പരിഗണിച്ചു. കൂണ്‍ കൃഷി, ജൈവ വള നിര്‍മ്മാണം, ജൈവ കീടനാശിനി ഉല്‍പാദനം, ബഡിങ്, ഗ്രാഫ്റ്റിങ്, നവീന കൃഷി രീതികള്‍ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങള്‍ ഉപയോഗപെടുത്തി ഫൗണ്ടേഷന്‍ ശാസ്ത്രത്തെ ജനനന്മക്കായി ഉപയോഗപെടുത്തിയിരുന്നു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് രാഷ്ട്രപതി അധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെല്‍വത്തിന് ഡല്‍ഹിയില്‍ കൈമാറി. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ഹെഡ് ഡോ. ബാലകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."