ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച
മനാമ: ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ചയായി സ്ഥിരീകരിച്ചു. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ 1 വ്യാഴാഴ്ച ആരംഭിക്കുമെന്ന് സഊദി സുപ്രിംകോടതി പ്രഖ്യാപിച്ചതോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായി പ്രഖ്യാപിക്കപ്പെട്ടത്.
സാധാരണ മാസപ്പിറവി കാണാറുള്ള സഊദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും പിറവി ദൃശ്യമായിരുന്നില്ല.
അതേസമയം ഒമാന്‍ മതകാര്യ വിഭാഗം ഇന്ന് മാസപ്പിറവി ദൃശ്യമാവില്ലെന്നും ആയതിനാല്‍ റമദാന്‍ 1 വ്യാഴാഴ്ച ആയിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ ഔഖാഫ് മതകാര്യ വിഭാഗങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.
ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."