തോട്ടം തൊഴിലാളി നിയമം പരിഷ്‌കരിക്കണമെന്ന്
കൊല്ലം: തോട്ടം തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് ഇന്ത്യന്‍ നാഷനല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റും ഐ.എന്‍.റ്റി.യു.സി അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ എ. ഷാനവാസ്ഖാന്‍ ആവശ്യപ്പെട്ടു.
തോട്ടം ഉടമകള്‍ പല കാരണങ്ങള്‍ പറഞ്ഞ് തോട്ടം അടച്ചിടുമ്പോള്‍ പട്ടിണിയിലാകുന്നത് തൊഴിലാളികളാണ്. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 23, 24 തിയതികളില്‍ ഫെഡറേഷന്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി ആസാമിലെ ടിന്‍ സൂക്കിയായില്‍ ചേരുന്നതാണെന്ന് ഷാനവാസ്ഖാന്‍ അറിയിച്ചു. ദേശീയ വര്‍ക്കിങ് കമ്മിറ്റിയും 23 ന് വൈകിട്ട് ടിന്‍ സൂക്കിയായില്‍ നടക്കുന്ന പൊതു സമ്മേളനവും ഐ.എന്‍.റ്റി.യു.സി ദേശീയ പ്രസിഡന്റ് മുന്‍ എം.പി ഡോ. ജി സഞ്ജീവ റെഡ്ഢി ഉദ്ഘാടനം ചെയ്യും. പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് ജോസഫിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗങ്ങളില്‍ ഐ.എന്‍.റ്റി.യു.സി ദേശീയ നേതാക്കളായ രേണുകാദേവി ബര്‍ക്കത്താക്കി, മുന്‍കേന്ദ്രമന്ത്രി പബന്‍സിങ് ഗട്ടോവാര്‍, സി.പി സിങ്, രമണ്‍പാണ്ടെ, ഗോവിന്ദരാജന്‍, കെ. സുരേഷ്ബാബു, മുന്‍ ആസാം മന്ത്രിമാരായ അജിത് സിങ്, രാജു സാഹു, രാജേന്ദ്രപ്രസാദ് സിങ്, ഐ.എന്‍.റ്റി.യു.സി വനിതാ ദേശീയ പ്രസിഡന്റ് അല്‍ക്കാ ക്ഷത്രിയ, ഐ.എന്‍.റ്റി.യു.സി യുവജന വിഭാഗം പ്രസിഡന്റ് സന്‍ജയ് ഗാബ, പ്ലാന്റേഷന്‍ ഫെഡറേഷന്‍ ദേശീയ നേതാക്കളായ തോമസ് കല്ലാടന്‍, ഗൗര്‍, ഗൊഹെയ്ന്‍, മണികുമാര്‍ ധര്‍ണല്‍, നല്ലമുത്തു, ദിലേശ്വര്‍ താത്തി, കിരണ്യബോറ, മുന്‍ എം.പി ഡെവാനര്‍ബുള, അലോക് ചക്രവര്‍ത്തി, പര്‍വ്വത് മുഖര്‍ജി, സദന്‍ബോസ്, ദാസ്, മുഹമ്മദ്, യു. കറുപ്പയ്യാ, എ. ഷാനവാസ്ഖാന്‍, മുന്‍ എം.എല്‍.എ പോള്‍സണ്‍ മാസ്റ്റര്‍, ആന്റണി, ലത്തീഫ്, ലഡ്ജര്‍ ബാവ, എം ബദറുദ്ദീന്‍, ഉജ്ജയിനിസെന്‍ ഗുപ്ത, ശിവാനന്ദസ്വാമി, സുബ്രഹ്മണ്യം സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."