HOME
DETAILS
MAL
ആദ്യ തവണ തീർഥാടകർക്ക് വിസാ ഫീസില്ലെന്ന് സഊദി
backup
May 15 2018 | 17:05 PM
ജിദ്ദ: ആദ്യമായി ഹജും ഉംറയും നിർവഹിക്കുന്നവർ വിസക്ക് ഫീസ് വഹിക്കേണ്ടതില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു. ആദ്യമായി ഹജും ഉംറയും നിർവഹിക്കുന്നവരും വിസാ ഫീസ് വഹിക്കണം എന്ന നിലക്ക് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ഹജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരും ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയവും ഹറംകാര്യ വകുപ്പും യോജിപ്പോടെ പ്രവർത്തിക്കുന്നതു വഴി തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന് സാധിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."