HOME
DETAILS
MAL
സമഗ്രാന്വേഷണം വേണം: സി.പി.എം
backup
May 16 2018 | 06:05 AM
കണ്ണൂര്‍: എടക്കാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഉനൈസിന്റെ മരണകാരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഫെബ്രുവരി 23നാണ് എടക്കാട് പൊലിസ് സ്റ്റേഷനില്‍ ഉനൈസിന് മര്‍ദനമേറ്റതായി പരാതി ഉയര്‍ന്നത്. ഭാര്യാപിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഉനൈസിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പൊലിസ് മര്‍ദനമേറ്റ നിലയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മെയ് രണ്ടിനാണ് സ്വന്തം വീട്ടില്‍ ഉനൈസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ വച്ച് ഉനൈസ് എഴുതിയ കത്ത് പൊലിസിന് കൈമാറിയിട്ടുണ്ട്. ഉനൈസിന്റെ കുടുംബാംഗങ്ങളേയും ഭാര്യാ വീടും സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."