കുഡ്ലു ബാങ്ക് കൊള്ള: മാപ്പുസാക്ഷിയാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളി
കാസര്‍കോട്: കുഡ്ലു ബാങ്ക് കവര്‍ച്ചാ കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്കിയ ഹരജി കോടതി തള്ളി. എറണാകുളം പള്ളുരുത്തി സ്വദേശിയും കേസിലെ ആറാം പ്രതിയുമായ ഫെലിക്സ് നെറ്റോ എന്ന ജോമോന് നല്കിയ അപേക്ഷയാണ് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) തള്ളിയത്. നിലവിലുള്ള സാഹചര്യത്തില്‍ പ്രതിയെ മാപ്പുസാക്ഷിയാക്കേണ്ടുന്ന സാഹചര്യമില്ലെന്ന് അഡിഷണല്‍ ജില്ലാ പ്രൊസിക്യൂട്ടര്‍ കെ. രാഘവന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ അപേക്ഷ പരിഗണിച്ചു മാത്രം മാപ്പു സാക്ഷിയാക്കേണ്ടെന്നുള്ള സുപ്രിം കോടതി വിധിയും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് മാപ്പുസാക്ഷിയാക്കണമെന്നുള്ള അപേക്ഷ തള്ളിയത്.
ഫെലിക്സ് നെറ്റോ അടക്കമുള്ള എല്ലാ പ്രതികളെയും ജൂണ്‍ ഏഴിനു കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഫെലിക്സ് ഒഴികെയുള്ള പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. 2015 സെപ്റ്റംബര്‍ ഏഴിന് പട്ടാപ്പകലാണ് എരിയാല്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കുഡ്ലു സഹകരണ ബാങ്കില്‍ നിന്നു സ്വര്‍ണവും 13 ലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."