വേനല്‍ ചൂട്: ആശ്വാസമായി ട്രാഫിക് പൊലിസിന്റെ ഷെയ്ഡ്നെറ്റും കുടിവെള്ള വിതരണവും
കോഴിക്കോട്: വര്‍ദ്ധിച്ചവരുന്ന ചൂടില്‍ നിന്ന് ആശ്വസമായി യാത്രക്കാര്‍ക്ക് ട്രാഫിക് പൊലിസിന്റെ പുതിയ പദ്ധതി. നഗരത്തിലെ പ്രധാന കവലകളില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും യാത്രക്കാര്‍ കൂടുന്ന സ്ഥലങ്ങളിലുമാണ് ട്രാഫിക് പൊലിസിന്റെ പുതിയ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും, വിവിധ സംഘടനകളുടെയും സഹായം ട്രാഫിക് പൊലിസ് ഉറപ്പുവരുത്തും. തൊണ്ടയാട് ബൈപ്പാസ്, പാളയം മാര്‍ക്കറ്റ് പരിസരം, ഫ്രാന്‍സിസ് റോഡ് പരിസരം, പുതിയറ റോഡ് പരിസരം,രാജാജി റോഡ്, ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരിക്കും പദ്ധതി നടപ്പാക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും പദ്ധതിയുമായി സഹകരിക്കും. പദ്ധതി വിജയിക്കുകയാണെങ്കില്‍ ജ്യൂസ് ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും ട്രാഫിക് പൊലിസിന്റെ ഭാഗത്തു നിന്നുണ്ട്. രണ്ടു മാസം നീണ്ടു നില്ക്കുന്ന പരിപാടിയില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."