HOME
DETAILS
MAL
മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി
backup
March 18 2017 | 23:03 PM
കോഴിക്കോട്: ജില്ലാ മാനസിക ആരോഗ്യകേന്ദ്രവും ജില്ലയിലെ നാല് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുകളും സംയുക്തമായി 'ഉണര്‍ത്ത് ' എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.
ജി.എം.എച്ച്.സി.യില്‍ മാര്‍ച്ച് 20 രാവിലെ 11ന് പരിപാടി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 21ന് വൈകുന്നേരം നാലിന് കോഴിക്കോട് ബീച്ചില്‍ കൈതപ്പൊയില്‍ ലിസ കോളജിലെ വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം, തെരുവുനാടകം എന്നിവ നടത്തും. തുടര്‍ന്ന് ഹോളിക്രോസ്, ദേവഗിരി, എ.ഡബ്ല്യു.എച്ച് എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരു മാസം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി തെരുവ്നാടകം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."