HOME
DETAILS

അടിയാള ജീവിതം രചനയിലാവാഹിച്ച് ജോര്‍ജ്ദാസ്

  
backup
May 16 2018 | 07:05 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%b3-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b0%e0%b4%9a%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b5%e0%b4%be%e0%b4%b9

 

പാലക്കാട്: പ്രാന്തവത്കരിക്കപ്പെട്ട ഒരു വിഭാഗം ജനതയുടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെട്ട കാലത്ത് പുതിയൊരു നാടക സംസ്‌കാരത്തിന് രൂപം നല്‍കി അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് ജോര്‍ജ് ദാസ്. ജനകീയ കലകളെയും വിശ്വാസാചാരങ്ങളെയും തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തി നാടകമെന്ന മാധ്യമത്തിലൂടെ സമൂഹമധ്യത്തിലെത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.


ആദ്യ കാലങ്ങളില്‍ നാടകം മുതലായ ജനകീയ കലകള്‍ക്ക് രാജവീഥികള്‍ ഒരുക്കപ്പെട്ടെങ്കിലും ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റം, പണിയാളരുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ വിലകുറച്ചു കാണുകയും ജനങ്ങളുമായി നാടകത്തിന് ബന്ധമില്ലാതാവുകയും ചെയ്തു. ഇതോടെ നാടകാവതരണങ്ങള്‍ ഉപകാരപ്രദമല്ലാതായി. ദലിതരായതു കൊണ്ടു മാത്രം സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനതയുടെ കലാ സാംസ്‌കാരിക രംഗം അവഗണിക്കപ്പെട്ടപ്പോള്‍ ആ സമൂഹത്തിനു നഷ്ടമായത് ചരിത്രത്തില്‍ എഴുതപ്പെടേണ്ടിയിരുന്ന ആയിരങ്ങളുടെ സര്‍ഗാത്മകതയാണ്. ഈ സാഹചര്യത്തില്‍ വേരുകള്‍ നഷ്ടമായ സാധാരണക്കാരന്റെ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ നിന്നും ഉരുതിരിഞ്ഞുവന്ന ഇത്തരം ജനകീയ കലകള്‍ക്ക് തിരിച്ചു വരവ് സംഭവിച്ചത് ജോര്‍ജ് ദാസെന്ന കലാപ്രതിഭയിലൂടെയാണ്.


തികച്ചും സാധാരണക്കാരായ, സമൂഹത്തിന്റെ മുന്നില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആളുകളാണ് അദ്ദേഹത്തിന്റെ നാട്ടരങ്ങ് നാടകങ്ങളില്‍ കഥാപാത്രങ്ങളായെത്തുന്നത്. ഇവരിലുള്ള താത്വിക ദര്‍ശനങ്ങള്‍ കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് ജോര്‍ജ് ദാസ് ചെയ്യുന്നത്. നാട്ടരങ്ങിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ അദ്ദേഹം അരീന തിയ്യറ്റര്‍ സമ്പ്രദായത്തിന് പുതിയ മാനം നല്‍കി. സാധാരണയായി കടുവരുന്ന തെരുവു നാടകങ്ങളുമായി ഇതിന് സാമ്യമുണ്ടങ്കിലും വൃത്താകൃതിയില്‍ രൂപീകൃതമവുന്ന അരീന തിയറ്റര്‍ സമ്പ്രദായം കാഴ്ചക്കാരുടെ മനസിനെ നാടകത്തില്‍ ഉറച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇത്തരം അരങ്ങുകള്‍ സംഘകാലം തൊട്ടുള്ള ജനപഥ സംസ്‌കാരങ്ങളിലൂടെ വന്നവയാണ്. അതായത് പ്രാചീന കാലങ്ങളില്‍ അഗ്നിക്കു ചുറ്റുമിരുന്ന് കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും കാണുകയും ചെയ്തതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
നാട്ടുമ്പുറങ്ങളിലും നഗരങ്ങളിലും ഒരേപോലെ രാത്രിയും പകലും അരങ്ങുണ്ടാക്കി അദ്ദേഹവും കൂട്ടരും നാട്ടരങ്ങുനാടകം കളിച്ചുവരുന്നു. ഇതിലൂടെ ഒരു നാടകത്തിന്റെ ദൃഢത ഫ്യൂസ് കമ്പിയിലല്ല എന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.


തൃശൂരിലെ കാഞ്ഞാണിയില്‍ താണിക്കല്‍ ആലുക്കല്‍ ദേവസിയുടെയും ത്രേസ്യയുടെയും എട്ടു മക്കളില്‍ അഞ്ചാമനാണ് ജോര്‍ജ് ദാസ്. സഹോദരങ്ങളായ ജോണി താണിക്കലും ഫ്രാന്‍സിസുമാണ് പഠനകാലത്ത് നാടകരംഗത്ത് ജോര്‍ജ് ദാസിനെ പിന്തുണച്ചിരുന്നത്. സ്‌കൂള്‍ കാലഘട്ടം മുതലേ ഒരു എഴുത്തുകാരനും നടനുമായി തീരണമെന്ന ആഗ്രഹം, അദ്ദേഹത്തിന്റെ കുടുംബം നടത്തിവന്നിരുന്ന തൃശ്ശൂര്‍ സിംഫണി തിയറ്ററിലൂടെ സാക്ഷാത്കരിക്കപെടുകയായിരുന്നു. നാടകരംഗത്ത് ദീപവിതാനത്തില്‍ നിന്നും തുടങ്ങിയ അദ്ദേഹം ഇന്ന് എഴുത്തുകാരന്‍, നടന്‍, സിനിമസംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ഇപ്പോള്‍ ഹ്രസ്വ-ദീര്‍ഘ ചലച്ചിത്ര രംഗത്തും തന്റെ പാടവം തെളിയിച്ചുകഴിഞ്ഞു.


നാടോടികലകളുടെ കുലപതിയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്ഥാപകനുമായ ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ കീഴില്‍ ധാരാളം നാടകങ്ങളില്‍ അസോസിയേറ്റ് ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം 1894ല്‍ കേരളത്തിലെ ആദ്യത്തെ ഷോര്‍ട്ട് ഫിലിം സൊസൈറ്റിയായ 'ഹ്രസ്വ ചിത്ര' ഫിലിം സൊസൈറ്റി സ്ഥാപിച്ചു. പടവുകള്‍, പാമ്പാട്ടി, കൊങ്ങന്‍പട, കൊടുംപാപി, ശിക്ഷാരൂപം, സഞ്ചയനം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍.


തൃശൂര്‍ കേരളവര്‍മ്മ കോളജ്, ചിറ്റൂര്‍ കോളജ്, പാലക്കാട് വിക്ടോറിയ കോളജ് തുടങ്ങിയവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നാടകം, നോവല്‍, തിരക്കഥ എന്നീ വിഭാഗങ്ങളിലായി പതിനാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഒപ്പം രണ്ട് ഹ്രസ്വ ചലച്ചിത്രങ്ങളും പതിനഞ്ച് ടെലി ഫിലിമുകളും ഒരു സിനിമയും രചിച്ച് സംവിധാനവും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ തിരക്കഥയായ 'ഭൂമിയുടെ ഉപ്പ് 'ന്റെ പ്രകാശനം 19ന് സുല്‍ത്താന്‍പ്പേട്ടയിലെ പബ്ലിക് ലൈബ്രറിയില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago