ബാങ്ക് കൊള്ള സംഘത്തലവനെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: വര്‍ഷങ്ങള്‍ പഴക്കമുള്ള ബാങ്ക് കൊള്ളക്കേസിലെ സംഘത്തലവനെ സഊദിയില്‍ വധശിക്ഷക്ക് വിധേയനാക്കി. പതിനാറു വര്‍ഷം മുന്‍പ് നടന്ന കേസിലെ പ്രതികളിലെ സംഘത്തിന് നേതൃത്വം നല്‍കിയ സഊദി പൗരന്‍ ജമീല്‍ അസീരിയെയാണ് ബുധനാഴ്ച ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. ഏറെ നാളത്തെ വിചാരണക്കും അപ്പീലുകള്‍ക്കും ശേഷമാണ് സംഘത്തലവനെ വധശിക്ഷക്ക് വിധിച്ചതും മറ്റുള്ള മൂന്നു പേരെ 25 വര്‍ഷത്തെ തടവിന് വിധിച്ചതും.
കേസിലെ മൂന്നു പേരും സഊദികളും ഒരാള്‍ വിദേശിയുമാണ് ബാങ്ക് കൊള്ളയടിക്കാനായി ഒരു സംഘത്തെ ഉണ്ടാകുകയും തുടര്‍ന്ന് രണ്ടു പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കൊള്ളയടിക്കുകയുമായിരുന്നു. ഷശററമ്യശഹല കിംഗ് ഫഹദ് റോഡിലെ അല്‍ രാജ്ഹി ബാങ്ക് ശാഖയില്‍ എത്തിയ സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചു 85000 സഊദി റിയാലും 4000 ഡോളറും അപഹരിച്ചു ലക്ഷ്വറി കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കു ശേഷം സമാനമായ രീതിയില്‍ അതിനടുത്തുള്ള സഊദി ഫ്രഞ്ച് ബാങ്ക് കൊള്ളയടിച്ച് 190000 റിയാല്‍ അപഹരിച്ചതോടെയാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്.
ആദ്യ ഘട്ടത്തില്‍ ജിദ്ദ പീനല്‍ കോടതി സംഘത്തിലെ ഓരോരുത്തര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ അപ്പീലില്‍ സംഘത്തലവന് വധശിക്ഷയും അംഗങ്ങള്‍ക്ക് ഇരുപത്തഞ്ചു വര്‍ഷത്തെ തടവുമാക്കി മാറ്റി. വീണ്ടും നല്‍കിയ അപ്പീലില്‍ സംഘത്തലവന് ഇരുപത്തഞ്ചു വര്‍ഷ തടവും അംഗങ്ങള്‍ക്ക് 20 വര്‍ഷ തടവും വിധിച്ചു. മൂന്നാമതും അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അപ്പീല്‍ കോടതിയിലേക്ക് കേസ് മാറ്റുകയും സംഘത്തലവന് വധശിക്ഷയും അംഗങ്ങള്‍ക്ക് 25 വര്‍ഷം തടവും വിധിച്ചു ഉത്തരവ് പൂര്‍ത്തിയാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."