ബാലികയെ തട്ടിക്കൊണ്ടുപോയി പീഡനശ്രമം: അഭിഭാഷകന്റെ അറസ്റ്റ് ഉടനുണ്ടാകും
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ തമിഴ് നാടോടി മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം ഉറങ്ങുകയായിരുന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകനെ അറസ്റ്റുചെയ്യാന്‍ പൊലിസ് നടപടി തുടങ്ങി. പ്രതിയായ അഭിഭാഷകന് ശശിധരന് നമ്പ്യാരെ അറസ്റ്റുചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കിയതായും ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ഒന്പതിനു പുലര്‍ച്ചെ 1.15ഓടെയാണ് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസിലെ പ്രതി പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനു പിറകുവശത്തെ കെ.ആര്.എസ് ഗോഡൗണിനു സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ പി.ടി ബേബിരാജിനെ (27) ചൊവ്വാഴ്ച പൊലിസ് അറസ്റ്റുചെയ്തിരുന്നു.
പീഡനശ്രമം അറിഞ്ഞിട്ടും സംഭവം മൂടിവയ്ക്കാനും പരാതി നല്കാതിരിക്കാനും ബാലികയുടെ മാതാപിതാക്കള്‍ക്കു 50,000 രൂപയുടെ ചെക്ക് പ്രതിയുടെ സഹോദരന്മാരോടൊപ്പം അഭിഭാഷകന് നല്‍കിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."