പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതരും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: പാകിസ്താനില്‍ കാണാതായ രണ്ട് ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതരും തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും സുഷമ പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും തിങ്കളാഴ്ച തിരിച്ചത്തുമെന്നും സയ്യിദ് ആസിഫ് അലി നിസാമി അറിയിച്ചതായി സുഷമ ട്വീറ്റ് ചെയ്തു.
I just spoke to Syed Nazim Ali Nizami in Karachi. He told me that they are safe and will be back in Delhi tomorrow. #Nizamuddin
— Sushma Swaraj (@SushmaSwaraj) March 19, 2017
ഡല്‍ഹിയിലെ പ്രശസ്തമായ ഹസ്‌റത്ത് നിസാമുദ്ദീന്‍ ദര്‍ഗ മേധാവിയായ സയ്യിദ് ആസിഫ് അലി നിസാമി, അദ്ദേഹത്തിന്റെ ബന്ധുവായ നസീം അലി നിസാമി എന്നിവരെയാണ് കാണാതായത്. പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും കാണാതായത്.
മാര്‍ച്ച് എട്ടിന് പാകിസ്താനിലേക്ക് പോയതാണ് ഇരുവരും. ലാഹോറിലെ പ്രശസ്തമായ ദാത്താ ദര്‍ബാര്‍ സന്ദര്‍ശിക്കാനാണ് 80 കാരനായ പിതാവും 60 കാരനായ ബന്ധുവും പോയതെന്ന് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."