അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഏകീകൃത സര്‍വിസ് ചാര്‍ജ്
മലപ്പുറം: അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ലഭ്യമാക്കുന്ന വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഏകീകൃത നിരക്ക്്. നിരക്കു നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വ്യത്യസ്ത രീതിയില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്്. 2002 ല്‍ തുടക്കം കുറിച്ച അക്ഷയ പദ്ധതി പ്രകാരമുള്ള കേന്ദ്രങ്ങളുടെ നിരക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്്. ഇതിനു ശേഷം നിരവധി പുതിയ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും നിരക്ക് നിശ്ചയിച്ചിരുന്നില്ല.
നേരത്തെ നിശ്ചയിച്ചിരുന്ന സര്‍വിസ് ചാര്‍ജുകളാവട്ടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതായതിനാല്‍ അക്ഷയ സംരംഭകരും പ്രയാസത്തിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ നിരക്ക് നിശ്ചയിച്ചിട്ടുള്ള സേവനങ്ങളുടെ സര്‍വിസ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചും നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത സേവനങ്ങളുടെ സര്‍വിസ് നിരക്കുകള്‍ ക്രമപ്പെടുത്തിയും സംസ്ഥാന ഇലക്ട്രോണിക് വിവര സാങ്കേതിക വിദ്യാ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, വിവാഹ രജിസ്‌ട്രേഷന്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ വകുപ്പ് രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പുതുതായി സര്‍വിസ് ചാര്‍ജ് നിശ്ചയിച്ചത്. സ്‌കോളര്‍ഷിപ്പ് അപേക്ഷക്ക് 40 രൂപയും സ്‌കാനിങ്, പ്രിന്റിങ് ജോലികള്‍ക്ക് മൂന്നുരൂപ വീതവുമാണ് നിശ്ചയിച്ചിരിക്കുന്നത്്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷക്ക് 20 രൂപ മാത്രമേ ഈടാക്കാവൂ.
വിവാഹ രജിസ്‌ട്രേഷന് ജനറല്‍ വിഭാഗത്തില്‍ 70ഉം എസ്.സി-എസ്.ടി വിഭാഗത്തിന് 50 രൂപയുമാണ് നിരക്ക്. ലൈഫ് സര്‍ട്ടിഫിക്കറ്റ്(30 രൂപ), എന്‍കംബ്രന്‍സ് സര്‍ട്ടിഫിക്കറ്റ്(50 രൂപ), തൊഴില്‍ വകുപ്പ് രജിസ്‌ട്രേഷന്‍(40, പുതുക്കാന്‍ 30), മോട്ടോര്‍ വകുപ്പ് സേവനങ്ങള്‍(40 രൂപയും പ്രിന്റിങ് ചാര്‍ജും), ഇന്‍കം ടാക്‌സ് ഫയലിങ് (100 മുതല്‍ 200 രൂപ വരെ), ഫാക്ടറി രജിസ്‌ട്രേഷന്‍(30 രൂപയും പ്രിന്റിങ് ചാര്‍ജും), പാന്‍കാര്‍ഡ്(80 രൂപയും പ്രിന്റിങ് ചാര്‍ജും), പാസ്‌പോര്‍ട്ട്(200 രൂപ), മലീനീകരണ നിയന്ത്രണ ബോര്‍ഡ് അപേക്ഷ(200 രൂപ), പി.എസ്.സി വണ്‍ ടൈം(60 രൂപയും പ്രിന്റിങ് ചാര്‍ജും), എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍(50 രൂപയും പ്രിന്റിങ് ചാര്‍ജും)എന്നിങ്ങനെയാണ് പുതുതായി നിരക്ക് നിശ്ചയിച്ചത്.
നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്ന ഇ- ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് 17 രൂപയുണ്ടായിരുന്ന ചാര്‍ജ് 25ആക്കി വര്‍ധിപ്പിച്ചു. ഇതില്‍ 18 രൂപ അക്ഷയ കേന്ദ്രത്തിനും 7 രൂപ സര്‍ക്കാരിനുമാണ്. പ്രയോറിറ്റി റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 20 രൂപക്കും എസ്.സി-എസ്.ടി വിഭാഗത്തിന് 10രൂപക്കും സേവനം ലഭിക്കും. യൂട്ടിലിറ്റി ബില്‍ പെയ്‌മെന്റുകള്‍ 1000 രൂപവരെ 15 രൂപയും 5,000 വരെ 25 രൂപയും അതിനുമുകളില്‍ തുകയുടെ 0.5 ശതമാനവുമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
എസ്.എസി- എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് സേവനങ്ങള്‍ക്ക് 21 രൂപയുണ്ടായിരുന്നത് 40 രൂപയാക്കി വര്‍ധിപ്പിച്ചു. എസ്.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷക്ക് 12 രൂപയുള്ള സര്‍വിസ് ചാര്‍ജ് 20 ആക്കി വര്‍ധിപ്പിച്ചു. വോട്ടര്‍ ഐ.ഡി(40), ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍(50), ഫുഡ് സേഫ്റ്റി ലൈസന്‍സ്(80), കീം എന്‍ട്രന്‍സ് അപേക്ഷ(60), ന്യൂനപക്ഷ ദേശീയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്(60), പോസ്റ്റ് മെട്രിക്(70)രൂപ എന്നിങ്ങനെയാണ് പുനക്രമീകരിച്ചിരിക്കുന്നത്്.
സ്‌കാനിങ്, പ്രിന്റിങ് എന്നിവക്ക് മൂന്നുരൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്്. പുതുക്കിയ നിരക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."