HOME
DETAILS

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

  
Web Desk
November 11, 2024 | 6:22 AM

n-prasanth-facebook-post-disciplinary-action

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപമടക്കമുള്ള വിവാദത്തിനിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐ.എ.എസ് രംഗത്ത്. 'കര്‍ഷകനാണ്... കള പറിക്കാന്‍ ഇറങ്ങിയതാ.. .കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!' എന്നാണ്  പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

വിവാദങ്ങളില്‍ ഇന്ന് സര്‍ക്കാര്‍ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലൂസിഫര്‍ സിനിമയിലെ ഡയലോഗും ചേര്‍ത്തുള്ള പ്രശാന്തിന്റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്. പ്രശാന്തിന്റെത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കര്‍ഷകനാണ്...
കള പറിക്കാന്‍ ഇറങ്ങിയതാ...
ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍-  എനിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍.. 
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു! 

അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ വിളിച്ചുള്ള പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയെന്നാണ് വിവരം. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. താന്‍ വിസില്‍ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമര്‍ശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി. ഐ എ എസ് ഉദ്യോഗസ്ഥര്‍ കൈവിട്ട് പോര് തുടര്‍ന്നിട്ടും സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വിമര്‍ശനവിധേയമായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  7 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  7 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  7 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  7 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  7 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago