HOME
DETAILS
MAL
മഴക്കാല മുന്‍കരുതല്‍: ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തി
backup
May 17 2018 | 03:05 AM
ബാലുശ്ശേരി: മോട്ടോര്‍ വാഹന വകുപ്പും ബാലുശ്ശേരി പൊലിസും സംയുക്തമായി മഴക്കാല അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നടപടിയുടെ ഭാഗമായി മഴയൊരുക്കം എന്ന പേരില്‍ ബാലുശ്ശേരി ബസ് സ്റ്റാന്റില്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തി. ടയറുകള്‍, വൈപ്പര്‍, ബ്രേക്ക്, ലൈറ്റ്, സൈഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഭാഗങ്ങള്‍ പരിശോധിച്ചു.
പരിശോധനയില്‍ തൃപ്തികരമെന്നു കണ്ട ബസുകള്‍ക്ക് സ്റ്റിക്കറുകള്‍ പതിപ്പിച്ചു. മറ്റ് ബസുകള്‍ക്ക് സമയ പരിധി നല്‍കുകയും ചെയ്തതായി ബാലുശ്ശേരി സി.ഐ കെ. സുഷീര്‍ പറഞ്ഞു. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ ഇ.എസ് ബിജോയ്, അസി. ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി കണ്ണന്, കെ.പി ഷാജന്, ബാലുശ്ശേരി എസ്.ഐ കെ. സുമിത്ത്, കെ.സി പൃഥ്വീരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."