HOME
DETAILS

അന്താരാഷ്ട്ര നീന്തല്‍ കുളത്തിന് പുനര്‍ജനി വര്‍ഷാവസാനത്തോടെ തുറന്നു കൊടുക്കും

  
backup
March 19 2017 | 22:03 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81


ആലപ്പുഴ: കിഴക്കിന്റെ വെനിസെന്ന ആസൂത്രണ പട്ടണത്തിന്റെ ശില്‍പി രാജകേശവദാസിന്റെ പേരില്‍ ആലപ്പുഴയില്‍ നിര്‍മ്മിച്ച അന്തരാഷ്ട്ര നിലവാരമുള്ള നവീകരിക്കുന്ന നീന്തല്‍കുളം 2017 അവസാനത്തോടെ നാടിന് സമര്‍പ്പിക്കും. അടച്ചുപൂട്ടിയ നീന്തല്‍ കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നു. സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെയും സംയുക്ത നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. 1.5 കോടി ചെലവിട്ടുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. നേരത്തെ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ കുളത്തിന്റെ ശോചനീയാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവന്നത്. നേരത്തെ വൈദ്യുതി കുടിശികയുണ്ടായിരുന്ന കുളത്തിന് ബാധ്യതകള്‍ തീര്‍ത്ത് താല്‍ക്കാലിക കണക്ഷനുവേണ്ടി അപേക്ഷ നല്‍കി കഴിഞ്ഞു. അടുത്തദിവസങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍ പറഞ്ഞു. കുളത്തിന്റെ പുറത്തുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ആധുനിക ലൈറ്റിങ് സംവിധാനം സജ്ജമാക്കും. ഈ വര്‍ഷം അവസാനത്തോടെ ജലകായിക മല്‍സരങ്ങള്‍ നടത്താന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
കായിക കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ആലപ്പുഴയ്ക്ക് അഭിമാനിക്കാന്‍ വകയൊരുക്കിയ നീന്തല്‍കുളത്തിന്റെ ശോചനീയാവസ്ഥ നാടിനുതന്നെ നാണക്കേട് വരുത്തിയിരുന്നു. നീന്തലില്‍ രാജ്യാന്തര പ്രശസ്തരായ താരങ്ങള്‍ ആലപ്പുഴയില്‍നിന്നും നിരവധി പേരുള്ളപ്പോഴാണ് നീന്തല്‍കുളം നാശോന്മുഖമായത്. അധികൃതരുടെ അവഗണനയില്‍പ്പെട്ട് കിടന്ന ഈ നീന്തല്‍ കുളത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1997 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്ത് നാടിന്് സമര്‍പ്പിച്ചതാണ് ഈ നീന്തല്‍ കുളം. കേവലം ഒരു വര്‍ഷം പോലും ഉപയോഗിക്കാന്‍ കഴിയാതെ കുളം അനാഥമാക്കപ്പെട്ടു.
ശമ്പളകുറവിന്റെ പേരില്‍ പല പരിശീലകരും കുളം വിട്ട് പോയി. 2001 ല്‍ ക്ലോറിനേഷന്‍ പ്ലാന്റ തകരാറിലായതോടെ കുളത്തിന്റെ നാശത്തിന് തുടക്കമായി. പിന്നീട് ഇടിയേറ്റവന്റെ തലയില്‍ പാമ്പു കടിച്ചെന്ന് പറഞ്ഞതുപോലെ കനത്ത വൈദ്യൂതി ബില്ല് എത്തിയതോടെ കുളത്തിന്റെ പതനം പൂര്‍ണ്ണമായി. ഇതിനിടെ തൃശൂരില്‍നിന്നുളള സ്വകാര്യ വ്യക്തിക്ക് കരാര്‍ അടിസ്ഥാനത്തില്‍ കുളം വിട്ടുനല്‍കിയത് കൂടുതല്‍ വിനയായി.
അടച്ചുപൂട്ടിയ കുളത്തില്‍ നുഴഞ്ഞു കയറിയ വിദ്യാര്‍ഥി മുങ്ങിമരിച്ചതോടെ വിശ്വാസപരമായും കുളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതിസന്ധിയിലായി. പിന്നീടങ്ങോട്ട് ആരും തിരിഞ്ഞു നോക്കിയില്ല. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച നീന്തല്‍ കുളം അങ്ങനെ നാശത്തിന്റെ പടവുകളിലെത്തി. എന്നാല്‍ കായിക ലോകത്തിന് തന്നെ ഏറെ അപമാനം സഹിക്കേണ്ടിവന്ന ഈ നീന്തല്‍ കുളം സര്‍വസജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ സംഘടനകളും കായികതാരങ്ങളും ശബ്ദമുയര്‍ത്തിയതോടെയാണ് നവീകരണം എന്ന ആശയം അധികൃതരിലുണ്ടായത്. വീണ്ടും ഈ കുളം നവീകരിക്കപ്പെടുമ്പോള്‍ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കടന്നുവരാതിരുന്നാല്‍ ആലപ്പുഴയില്‍നിന്നു തന്നെ പഴമയെ അനുസ്മരിപ്പിക്കും വിധം അന്താരാഷ്ട്ര നിലവാരമുളള താരങ്ങള്‍ ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago