എതിര്‍പ്പ് നിലച്ചു: ആന്തൂരില്‍ പുതിയ ബാര്‍ തുറന്നു
ധര്‍മശാല: സി. പി. എം കോട്ടയായ ആന്തൂര്‍ നഗരസഭയില്‍ പുതിയ ബാര്‍ കൂടി ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ധര്‍മശാല ബക്കളം റോഡില്‍ ദേശീയ പാതയോരത്തെ സ്‌നേഹ ഇന്‍ എന്ന ഹോട്ടലിലാണ് ബാര്‍ തുടങ്ങിയത്.
ത്രീസ്റ്റാര്‍ പദവി യുണ്ടായിരുന്ന ഹോട്ടലിനെ ഫോര്‍ സ്റ്റാര്‍ പദവി യിലേക്ക് അതീവ രഹസ്യമായി ഉയര്‍ത്തിയാണ് ബാറിനുള്ള അനുമതി നേടിയത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കോടതി ഉത്തരവിലൂടെയാണ് അനുമതി ലഭിച്ചതെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ആന്തൂര്‍ നഗരസഭയിലെ പറശ്ശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയില്‍ മാസങ്ങള്‍ക്ക് മുന്‍പ് ബാര്‍ തുടങ്ങിയിരുന്നു. ഇനി നഗരസഭാ പരിധിയില്‍ മൂന്നാമത്തെ ബാറിനുള്ള നടപടികളും അതിവേഗം പൂര്‍ത്തി യാക്കുന്നതായാണ് റിപ്പോര്‍ട്ട്. പറശ്ശിനി മടപ്പുരക്ക് സമീപത്തെ ഓട്ടോടാക്‌സി സ്റ്റാന്റിന് സമീപത്ത് ബാര്‍ തുടങ്ങാനാണ് നീക്കം. ഇവിടെ ബാര്‍ തുടങ്ങുന്നതിനെതിരെ സി.പി.എം. പോഷക സംഘടനകള്‍ സമരവു മായി ഇറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."