ആഘോഷം കൊഴുപ്പിക്കാന്‍ താരനിര
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം കൊഴുപ്പിക്കാന്‍ ആസൂത്രണം ചെയ്തത് പാട്ടും നൃത്തവും നാടകവും ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍. നാളെ ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം പ്രശാന്ത് നാരയണന്‍ സംവിധാനം ചെയ്ത 'ഉദയപഥം' മള്‍ട്ടി മീഡിയ ഷോ, പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ആശാശരത്തിന്റെ നൃത്താവതരണം വിജയ് യേശുദാസ് നയിക്കുന്ന പിന്നണി ഗായകരുടെ ഗാനമേള എന്നിവ നടക്കും.
രണ്ടാംദിവസമായ 19ന് വൈകിട്ട് അഞ്ചിന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും. 6.30ന് കൈത്തറി സറ്റാര്‍ട് അപ്പ് സംരംഭത്തിന്റെ ബ്രാന്‍ഡ് ലോഞ്ചിങ് പി.കെ ശ്രീമതി എം.പി നിര്‍വഹിക്കും. ശേഷം നിഫ്റ്റ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
വൈകിട്ട് ഏഴിന് മഹിള സമഖ്യ സൊസൈറ്റി മഹിള ശിക്ഷണ്‍ കേന്ദ്രത്തിന്റെ രാഗസായാഹ്നം സംഗീത പരിപാടി നടക്കും. ഗവ. വനിത ടി.ടി.ഐ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത ശില്‍പം, വിസ്മയ പട്ടുവം അവതരിപ്പിക്കുന്ന നൃത്തം, ദേവിക സജീവിന്റെ ഭരതനാട്യ കച്ചേരി എന്നിവയുമുണ്ടാകും. 20ന് വൈകിട്ട് നാലിന് 'വിമാനത്താവളം: വികസന സാധ്യതയുടെ ആകാശം' എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ഇ.പി ജയരാജന്‍ എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് കലാപരിപാടി പ്രശസ്ത പിന്നണി ഗായിക പുഷ്പാവതി പൊയ്പ്പാട്ട് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. 21ന് വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍ മുരളി ചടങ്ങില്‍ അധ്യക്ഷനാകും.
തുടര്‍ന്ന് വൈകിട്ട് ഏഴിന് വെയില്‍ നാടക പ്രദര്‍ശനം. 22ന് വൈകിട്ട് ഏഴിന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശലിരമ്പം മാപ്പിളപ്പാട്ട് മെഗാഷോ എന്നിവ നടക്കും. 23ന് വൈകിട്ട് വൈകിട്ട് ഏഴിന് ലിസി മുരളീധരന്റെ ഗുരുദേവ ജ്ഞാനമൃതം ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും. 24ന് വൈകിട്ട് ഏഴിന് പിന്നണി ഗായകന്‍ രതീഷ്‌കുമാര്‍ പല്ലവിയുടെ ബാബുരാജ്‌നൈറ്റ്. 25ന് വൈകിട്ട് ആറിന് പൊലിസ് വനിതാ സെല്‍ (റൂറല്‍) അവതരിപ്പിക്കുന്ന അനന്തരം ആനി സ്ത്രീ ശാക്തീകരണ നാടകവും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."