ഗവ. കോളജിലെ സയന്‍സ് ബ്ലോക്കില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പഠനം തുടങ്ങാം
പട്ടാമ്പി: ഗവ. സംസ്‌കൃത കോളജില്‍ നിര്‍മാണം പുരോഗമിക്കുന്ന സയന്‍സ് ബ്ലോക്കില്‍ ഒന്നരവര്‍ഷത്തിനകം പഠനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പറഞ്ഞു. സയന്‍സ് ബ്ലോക്ക് നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനാണ് എം.എല്‍.എ, പൊതുമരാമത്ത് വകുപ്പധികൃതര്‍, കോളജ് അധികൃതര്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചത്.
33.29 കോടി രൂപ കരാര്‍ത്തുകയില്‍, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് സയന്‍സ് ബ്ലോക്കിന്റെ നിര്‍മാണം. ഒമ്പത് ബ്ലോക്കുകളായി 1,80,000 ചതുരശ്രയടിയിലാണ് മൂന്നുനിലക്കെട്ടിടത്തിന്റെ നിര്‍മാണം. രണ്ട് വര്‍ഷമാണ് നിര്‍മാണക്കാലാവധി. എട്ടുകെട്ട് മാതൃകയില്‍ ഒമ്പത് ബ്ലോക്കുകളുള്ള കെട്ടിടമാണ് പണിയുന്നത്. മൂന്ന് നിലകളുള്ളതില്‍ രണ്ട് നിലകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഒരു ബ്ലോക്കിന്റെ രണ്ടുനിലകളുടെ പണിയും കഴിഞ്ഞു. മറ്റ് അനുബന്ധ ജോലികളും നടന്നു കൊണ്ടിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇതിന്റെ പണി തുടങ്ങിയത്.
ലേഡീസ് ഹോസ്റ്റലിലേക്ക് പോകുന്ന റോഡില്‍നിന്നും സയന്‍സ് ബ്ലോക്കിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."