റാസിക്കും റസലിനും എന്‍.സി.ഡി.സി സാഹിത്യ പുരസ്‌കാരം
കാളികാവ്: പുസ്തക രചനയില്‍ വിസ്മയം തീര്‍ത്ത അമ്പലക്കടവിലെ റാസിക്കും റസലും എന്‍.സി.ഡി.സി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹരായി. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ പ്രത്യേക സാഹിത്യ പുരസ്‌കാരങ്ങള്‍ക്കാണ് ഇരുവരും അര്‍ഹരായത്. മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുസിലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇരുവര്‍ക്കും പുരസ്‌ക്കാരം കൈമാറി.
'മഴവില്ല് കാണാം' 'നീല തിരമാല' 'മരത്തിന്റെ ഇലകള്‍' 'നീലാകാശത്തിലൊരു കളിവീട്' എന്നീ നാല് പുസ്തകങ്ങളുടെ രചയിതാക്കളായ റാസിയും റസലും കാളികാവ് അമ്പലക്കടവ് എല്‍.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്. പെരിന്തല്‍മണ്ണയിലെ കോടതി ജീവനക്കാരനായ ഫസലുദ്ദീന്‍ ഫാമിദ ദമ്പതികളുടെ മക്കളാണ്. ചടങ്ങില്‍ ബാബ അലക്‌സാണ്ടര്‍, മാക്കോസ് മാത്യു, പാലൊളി അബ്ദുറഹ്മാന്‍, റിയാസ് മുക്കോളി, ഡോ. ശ്രുതി, പ്രതാപ് ജോസഫ്, റിന്‍സി മഠത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."