'കാരുണ്യമില്ലാതെ' കാരുണ്യ; മരുന്നുകള്‍ കിട്ടാക്കനി
ആലപ്പുഴ: രോഗികളെ ദുരിതത്തിലാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം. ജീവന്‍രക്ഷാ മരുന്നുകളടക്കം നൂറോളം മരുന്നുകളാണ് കിട്ടാക്കനിയായിരിക്കുന്നത്. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും സിറിഞ്ചും സൂചിയും ശസ്ത്രക്രിയ നൂലും ഐ.വി ഫ്‌ളൂയിഡുകളും ഐ. വി ഗാമ, ആല്‍ബുമിന്‍, തുടങ്ങിയവക്കെല്ലാം ജില്ലയിലെ ആശുപത്രികളില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്.ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും അവശ്യമരുന്നുകള്‍ ലഭിക്കുന്നില്ല. ഗ്രാമ പ്രദേശങ്ങളിലെ പി.എച്ച്.സികളില്‍ പനിക്കുള്ള മരുന്ന് പോലും ക്രിത്യമായി ലഭിക്കുന്നില്ലെന്നാണ് പരാതി.
മെഡിക്കല്‍ കോളജുകളിലടക്കം മരുന്ന് ക്ഷാമം രൂക്ഷമായതോടെ നിര്‍ധന രോഗികള്‍ ദുരിതത്തിലായി.ഇതോടെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകള്‍ നേട്ടം കൊയ്യുന്നു.
ജില്ലയിലെ കാരുണ്യാ ഫാര്‍മസിയുടെ പ്രവര്‍ത്തനവും താളം തെറ്റിയ നിലയിലാണ്.ഇവിടെ നിന്ന് സൗജന്യ നിരക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ കിട്ടാനില്ല. കാരുണ്യ ഫാര്‍മസികളിലും അവശ്യമരുന്നുകളോ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന മരുന്നുകളോ സ്‌റ്റോക്കില്ല.
കാരുണ്യ ഫാര്‍മസിയില്‍ നിന്നും വിതരണം ചെയ്യുന്ന ക്യാന്‍സര്‍ രോഗത്തിനുള്ള ഡോക്‌സിക് സോള്‍ എന്ന മരുന്നിന്റെ വില 1600 രൂപ മാത്രമാണ്. എന്നാല്‍ പുറമെ ഈ മരുന്നിന് നാലായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കണം. കാരുണ്യയില്‍ നിന്നും 559 രൂപക്ക് ലഭിക്കേണ്ട ഇഞ്ചക്ഷന്‍ മരുന്നായ എപ്പി ത്രിസ്സിന് സ്വകാര്യ ഫാര്‍മസിയില്‍ ആയിരത്തി അഞ്ഞൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് ഈടാക്കുന്നത്.
സൗജന്യ നിരക്കില്‍ രോഗികള്‍ക്ക് ആശ്വാസമായി ലഭിച്ചിരുന്ന ഈ മരുന്നുകള്‍ ലഭിക്കാതെയായത് സംസ്ഥാനത്തെ ആയിരക്കണക്കിന് രോഗികള്‍ക്ക് കനത്ത തിരിച്ചടിയാണ്.കാരുണ്യ ഫാര്‍മസികളില്‍ സ്വകാര്യലോബികള്‍ ഇടപെട്ട് ക്രിത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കുന്ന സാന്ത്വന ചികില്‍സയ്ക്കുള്ള മരുന്നുകളുടെ വിതരണവും നിലച്ച മട്ടാണ്. പേ വിഷബാധക്കെതിരേയുള്ള ആന്റി റേബിസ് കുത്തിവയ്പ്, പാമ്പ് വിഷ ആന്റി വെനം എന്നീ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."