HOME
DETAILS
MAL
പെട്രോള്‍, ഡീസല്‍ വില കുതിച്ചുചാട്ടം തുടരുന്നു
backup
May 17 2018 | 12:05 PM
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിയന്ത്രണമില്ലാതെ ഉയരുന്നു. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 75.32 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
കൊല്‍ക്കത്തയില്‍ 78.01 രൂപയും മുംബൈയില്‍ 83.16 രൂപയും ചെന്നൈയില്‍ 78.16 രൂപയുമാണ് പെട്രോള്‍ വില.
ഡീസലിന്റെ വിലയും ക്രമാതീതമായി ഉയരുകയാണ്. ഡല്‍ഹിയില്‍ 66.79 രൂപയും കൊല്‍ക്കത്തയില്‍ 69.33 രൂപയും ചെന്നൈയില്‍ 71.12 രൂപയും ചെന്നൈയില്‍ 70.49 രൂപയുമാണ് ഡീസലിന്റെ വില.
ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് വിശദീകരണം. 80 ഡോളറിനടുത്താണ് ഇപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില.
മെയ് 14 വരെ 19 ദിവസം പെട്രോള്‍, ഡീസല്‍ നിരക്കില്‍ ഇന്ത്യന്‍ ഓയില്‍ മാറ്റം വരുത്തിയിരുന്നില്ല. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."