HOME
DETAILS

ഗോവയിലും ബിഹാറിലും ബി.ജെ.പിക്ക് തിരിച്ചടി നല്‍കാന്‍ നീക്കം

  
backup
May 17 2018 | 18:05 PM

%e0%b4%97%e0%b5%8b%e0%b4%b5%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗപ്പെടുത്തി ബി.ജെ.പി നടത്തിയ രാഷ്ട്രീയ നീക്കത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പകരം വീട്ടാനൊരുങ്ങി കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രംഗത്ത്. ഗോവയില്‍ സമാനമായ തന്ത്രം പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ബിഹാറില്‍ ആര്‍.ജെ.ഡിയാണ് ഗവര്‍ണറെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഗോവയില്‍ ഇപ്പോള്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കാണും. ബിഹാറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനേയാണ് ആര്‍.ജെ.ഡി കാണുക.
ഗോവയില്‍ കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനായിരുന്നില്ല.
40 അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഈ എം.എല്‍.എമാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടുക.
ഗോവയില്‍ ബി.ജെ.പിക്ക് 14 സീറ്റാണുള്ളത്. എം.ജി.പി, ജി.എഫ്.പി, എന്‍.സി.പി എന്നീ കക്ഷികളേയും മൂന്ന് സ്വതന്ത്രന്മാരേയും കൂട്ടുപിടിച്ചാണ് ബി.ജെ.പി ഇവിടെ സര്‍ക്കാരുണ്ടാക്കിയത്.
ബിഹാറില്‍ 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 80 സീറ്റ് നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷി ആയി.
എന്നാല്‍ 53 സീറ്റുള്ള ബി.ജെ.പി ജെ.ഡി.യുവിന്റെ 73ഉം എല്‍.ജെ.പിയുടെ രണ്ടും ആര്‍.എല്‍.എസ്.പി രണ്ടും നാല് സ്വതന്ത്രരെയും കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാരിനെ പിരിച്ചുവിട്ട് തങ്ങളെ ക്ഷണിക്കണമെന്നായിരിക്കും ആര്‍.ജെ.ഡി ആവശ്യപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago