HOME
DETAILS

കണ്ണൂരില്‍ നായനാര്‍ അക്കാദമി നാളെ തുറക്കും

  
backup
May 17 2018 | 19:05 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b5%8d



കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ സി.പി.എം സ്ഥാപിച്ച നായനാര്‍ അക്കാദമി നാളെ നാടിനു സമര്‍പ്പിക്കും. വൈകിട്ട് നാലിന് അക്കാദമി ഉദ്ഘാടനവും നായനാരുടെ പ്രതിമ അനാച്ഛാദനവും സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും അക്കാദമി മ്യൂസിയം കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കുമെന്നു മാനേജിങ് ട്രസ്റ്റി കൂടിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാസെക്രട്ടറി പി. ജയരാജന്‍, സംസ്ഥാനകമ്മിറ്റി അംഗം കെ.പി സഹദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയമായിരിക്കും അക്കാദമിയുടെ ആകര്‍ഷണം. രാജ്യത്ത് എവിടെയും ഇത്തരത്തിലൊരു മ്യൂസിയം സി.പി.എം സ്ഥാപിച്ചിട്ടില്ല. ജനങ്ങള്‍ക്കു ഉപയോഗപ്രദമാകുന്ന റഫറന്‍സ് ലൈബ്രറി, വിവിധ സമ്മേളനങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ഉപയോഗിക്കാവുന്ന ഹാള്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്മാരക സമുച്ഛയമാണു വിഭാവനം ചെയ്യുന്നത്. ആധുനിക രീതിയിലുള്ള മ്യൂസിയം ഒഴികെ മറ്റെല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ചുമതലക്കാരെ അക്കാദമി നിശ്ചയിക്കും.
പഠനക്ലാസുകള്‍, സെമിനാറുകള്‍, വിവിധ കോഴ്‌സുകള്‍ എന്നിവ സംഘടിപ്പിക്കും. ദേശീയ, സാര്‍വദേശീയതലത്തില്‍ അറിയപ്പെടുന്ന പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുള്ള പരിപാടികളും സംഘടിപ്പിക്കും.
45000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നുനിലകളിലാണ് അക്കാദമി സജ്ജമാക്കുന്നത്. ഒന്നാംനിലയുടെ പ്രവൃത്തി പൂര്‍ണമായി നടന്നുകഴിഞ്ഞു.രണ്ടും മൂന്നും നിലകളില്‍ ചില പ്രവൃത്തികള്‍ ബാക്കിയുണ്ട്. ഓപ്പണ്‍ എയര്‍ തിയറ്ററില്‍ 1200 പേര്‍ക്ക് ഇരുന്ന് പരിപാടികള്‍ കാണാം. വലിയരീതിയിലുള്ള പരിപാടികള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഒരുക്കിയതെന്നും നേതാക്കള്‍ വ്യക്തമാക്കി. തിരുവേപ്പതി സ്പിന്നിങ് മില്‍ അടച്ചുപൂട്ടിയപ്പോള്‍ പാര്‍ട്ടി വാങ്ങിയ സ്ഥലത്താണു നായനാരുടെ സ്മരണയ്ക്കു അക്കാദമി ഒരുങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago