ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തെ രാജ്യദ്രോഹമായി മുദ്ര കുത്തരുത്: ചെന്നിത്തല
പയ്യന്നൂര്‍: രാമന്തളിയിലെ ജനങ്ങള്‍ ശുദ്ധവായുവും നല്ല വെള്ളവും ലഭിച്ച് ജീവിക്കാനായി നടത്തുന്ന സമരത്തെ രാജ്യദ്രോഹ കുറ്റമായി മുദ്രകുത്തുവാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രാമന്തളിയിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല. നാവിക അക്കാദമി മാലിന്യ
പ്ലാന്റ് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. പ്രതിരോധ വകുപ്പ് ഈ കാര്യത്തില്‍ പഠനം നടത്തി ഉടന്‍ നടപടി എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്ന് മാലിന്യം സമീപത്തെ കിണറുകളില്‍ നിറയുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
അതു കൊണ്ട് തന്നെ ഈ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്നും മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ വിട്ടുവീഴ്ച പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.വായുവും വെള്ളവും സംരക്ഷിക്കുവാന്‍ നടത്തുന്ന ഈ സമരം തികച്ചും ന്യായമാ
ണ്. സമരം നടത്തുന്ന ജനങ്ങള്‍ ഒരിക്കലും നാവിക അക്കാദമിക്ക് എതിരല്ലെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ അഡ്വ.പി.
കെ കുട്ടികൃഷ്ണ പൊതുവാള്‍ അധ്യക്ഷനായി.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, വി.എ നാരായണന്‍, ഡി.സി.സി പ്രസിഡന്റ സതീശന്‍ പാച്ചേനി, എം നാരായണന്‍കുട്ടി എന്നിവരും ഉണ്ടായിരുന്നു. ആര്‍. കുഞ്ഞികൃഷ്ണന്‍, കെ. പി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഇന്ന് ഉപവസിക്കും. സണ്ണി ജോസഫ് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം
ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."