കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു 19.25 കോടി രൂപയുടെ വികസന പദ്ധതി
നീലേശ്വരം: സംസ്ഥാന ബജറ്റ് നിര്‍ദേശമനുസരിച്ചു അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയര്‍ത്തുന്ന ബങ്കളം കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു 19.25 കോടി രൂപയുടെ വികസന പദ്ധതിക്കു രൂപം നല്‍കി. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ വി പ്രകാശനു നല്‍കി പി കരുണാകരന്‍ എം.പി വികസന രേഖ പ്രകാശനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ വികസന രേഖ അവതരിപ്പിച്ചു.
എം കേളുപണിക്കര്‍, എം നാരായണന്‍, എന്‍ യമുന, എ അബ്ദുല്‍ റഹ്മാന്‍, എം.വി രുഗ്മിണി, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, വി.എ നാരായണന്‍, ബി ബാലന്‍, കെ കൃഷ്ണന്‍, വി സുരേഷ് ബാബു, സി.പി വനജ, വി നാരായണി, കെ നാരായണന്‍, പി നാരായണന്‍, എം ഗോപാലകൃഷ്ണന്‍, ബി നാരായണന്‍, വി കണ്ണന്‍, പി.ടി.എ പ്രസിഡന്റ് വി രാജന്‍, പ്രധാനധ്യാപകന്‍ ഇ.പി രാജഗോപാലന്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുന്ന വികസനരേഖ സര്‍ക്കാരിനു സമര്‍പ്പിക്കും.
സ്‌കൂള്‍ വികസന സമിതി ഭാരവാഹികള്‍: എം കേളു പണിക്കര്‍ (ചെയര്‍മാന്‍), വി പ്രകാശന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ഡോ.എം.കെ രാജശേഖരന്‍ (കണ്‍വീനര്‍), ഇ.പി രാജഗോപാലന്‍ (ജോ.കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."