HOME
DETAILS

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

  
Web Desk
September 22 2024 | 01:09 AM

The Legacy of the 1987 Election Fraud in Kashmir

ശ്രീനഗറിൽ നിന്ന് കെ.എ സലിം

ശ്രീനഗർ: പത്തു വർഷത്തിന് ശേഷം കശ്മിരിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 37 വർഷം മുമ്പ് കശ്മിരിന്റെ ചരിത്രത്തെ ഇളക്കിമറിച്ച ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ ജമ്മു കശ്മിർ. 1987ൽ നടന്ന ഈ അട്ടിമറിയാണ് 1988ൽ കശ്മിരിൽ സായുധസമരം ആരംഭിക്കാനും 36 വർഷത്തിന് ശേഷവും തുടരുന്ന ചോരചിന്തുന്ന ആക്രമണ പ്രത്യാക്രമണങ്ങൾക്കും കാരണമായത്. കശ്മിരിനെ മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തെത്തന്നെ മാറ്റിയെഴുതുന്നതായിരുന്നു അട്ടിമറി. ഇപ്പോൾ കശ്മിരിൽ നടക്കുന്ന വലിയ ജനപങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പിന് തുല്യമായ സാഹചര്യമായിരുന്നു അന്നുമുണ്ടായിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിലെ നായകൻമാർ അന്ന് വില്ലൻമാരായിരുന്നുവെന്ന് മാത്രം.

ജമ്മു കശ്മിർ മുഖ്യമന്ത്രിയായിരുന്ന ഗുലാം മുഹമ്മദ് ഷാ സർക്കാറിനെ 1986 മാർച്ച് ആറിനെ പിരിച്ചുവിടുകയും ഗവർണറായിരുന്ന ജഗ്മോഹൻ കശ്മിരിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം. നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയായിരുന്നു അത്. കേന്ദ്ര സർക്കാറിന് താൽപര്യമില്ലാത്തവർ കശ്മിരിൽ അക്കാലം വരെ മുഖ്യമന്ത്രിയായിരുന്നില്ല. തെരഞ്ഞെടുപ്പുകൾ നടക്കാറ് അത്ര വലിയ ജനപങ്കാളിത്തത്തോടെയും ആയിരുന്നില്ല. മുഖ്യമന്ത്രിയാക്കാമെന്ന് ഫാറൂഖിന് പ്രധാനമന്ത്രി രാജീവ് ഗാന്ധി വാഗ്ദാഗം നൽകിയിരുന്നു. ഫാറൂഖിന്റെ സഹോദരി ബീഗം ഖാലിദയുടെ ഭർത്താവ് കൂടിയായിരുന്നു ഗുലാം മുഹമ്മദ് ഷാ. എന്നിട്ടും ഫാറൂഖ് അബ്ദുല്ല ഈ പദ്ധതിക്ക് കൂട്ടുനിന്നു.

1987മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി. ഇന്നത്തെ തെരഞ്ഞെടുപ്പ് പോലെ നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യം രൂപീകരിച്ചപ്പോൾ സംസ്ഥാനത്തെ മുസ്‍ലിം സംഘടനകളും പാർട്ടികളും ചേർന്ന് മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ടെന്ന പേരിൽ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. 43 മണ്ഡലങ്ങളിലാണ് മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് മത്സരിച്ചത്. കശ്മിർ അതുവരെ കാണാത്ത ജനപങ്കാളിത്തത്തോടെയാണ് പോളിങ് നടന്നത്.

നിരവധി മണ്ഡലങ്ങളിൽ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ഉറപ്പായതോടെ വോട്ടെണ്ണലിൽ അട്ടിമറിയുണ്ടാക്കുകയും വിജയിച്ച മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥികൾ തോറ്റതായി പ്രഖ്യാപിക്കുകയും ചെയ്തു. സോപൂരിൽനിന്ന് സയ്യിദ് അലിഷാ ഗിലാനിയടക്കം നാലു പേർ മാത്രമാണ് വിജയിച്ചത്. വോട്ടെണ്ണൽ അട്ടിമറി എല്ലായിടത്തും വ്യക്തമായിരുന്നു. ഇതിൽ ഏറ്റവും വലിയ അട്ടിമറി നടന്നത് ആമിറാകദൽ മണ്ഡലത്തിലാണ്. സയ്യിദ് മുഹമ്മദ് യുസുഫ് ഷായായിരുന്നു ഇവിടെ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് സ്ഥാനാർഥി. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തോറ്റെന്ന് ഉറപ്പായ എതിർ സ്ഥാനാർഥി നാഷണൽ കോൺഫറൻസിന്റെ ഗുലാം മുഹിനുദ്ദീൻ ഷാ നിരാശനായി കൗണ്ടിങ് സ്റ്റേഷൻ വിട്ടു. എന്നാൽ ഫലം പ്രഖ്യാപിച്ചത് 4,289 വോട്ടുകൾക്ക് സയ്യിദ് മുഹമ്മദ് യുസുഫ് ഷാ തോറ്റതായാണ്.

അട്ടിമറി ചോദ്യം ചെയ്ത സയ്യിദ് മുഹമ്മദ് യുസുഫ് ഷാ അടക്കമുള്ള മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലിടുകയും ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗിലാനിയടക്കമുള്ള വിജയിച്ചവർ എം.എൽ.എ സ്ഥാനം രാജിവച്ചു. ജയിൽ മോചിതനായ സയ്യിദ് മുഹമ്മദ് യുസുഫ് ഷാ പാക്കധീന കശ്മിരിലേക്ക് പോയി സയ്യിദ് സലാഹുദ്ദീൻ എന്ന പേര് സ്വീകരിച്ച് ഹിസ്ബുൾ മുജാഹിദീൻ രൂപീകരിച്ചു. യുസുഫ് ഷായുടെ തെരഞ്ഞെടുപ്പ് കാംപയിൻ മേധാവിയായിരുന്ന യാസീൻ മാലിക് ജെ.കെ.എൽ.എഫ് രൂപീകരിച്ചു. ഇരു സംഘടനകളും കശ്മിരിൽ സായുധ പോരാട്ടം ആരംഭിച്ചു.

ഗിലാനിയടക്കമുള്ള ജയിലിലായ മറ്റു നേതാക്കൾ ജയിൽ മോചിതരായ ശേഷം ഹുരിയത്ത് കോൺഫറൻസ് രൂപീകരിക്കുകയും വിഘടനവാദത്തെ പിന്തുണയ്ക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണമായിരുന്നു ഹുരിയത്ത് നിലപാട്. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതായി ഫാറൂഖ് അബ്ദുല്ല പിന്നീട് സമ്മതിച്ചു. എന്നാൽ, തനിക്ക് അതിൽ പങ്കില്ലെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ന്, ബി.ജെ.പിക്കെതിരേ മുസ്‍ലിം യുനൈറ്റഡ് ഫ്രണ്ട് മാതൃകയിൽ കോൺഗ്രസ്, സി.പി.എം അടക്കമുള്ള പാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്നത്.

 ഇപ്പോഴത്തെ സഖ്യത്തെയും സാഹചര്യത്തെയും 1987ലെ സഖ്യവുമായും സാഹചര്യവുമായും ബന്ധപ്പെടുത്തി രാഷ്ട്രീയ നിരീക്ഷകർ ചർച്ച ചെയ്യുന്നുണ്ട്. 1987ലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്ലായിരുന്നെങ്കിൽ കശ്മിരിൽ ഭീകരവാദം പോലും ഉണ്ടാകുമായിരുന്നില്ലെന്നാണ് നിഷ്പക്ഷ ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നത്.

This article revisits the 1987 election fraud in Kashmir.  its political implications and enduring effects.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  4 hours ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  4 hours ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  4 hours ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  4 hours ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  4 hours ago
No Image

17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട്‌ കോടതി ആവശ്യപ്പെട്ടത് 2.71 കോടി

Kerala
  •  4 hours ago
No Image

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ 

Kerala
  •  5 hours ago
No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  5 hours ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  5 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  5 hours ago