HOME
DETAILS

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

  
September 21, 2024 | 5:02 PM

Youth Caught with Narcotics Worth 15 Lakhs

കോഴിക്കോട്: റെയില്‍വെ സ്റ്റേഷന് സമീപം 481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി സ്വദേശി മുഹമദ് ഷഹ്വാന്‍, പുല്ലാളൂര്‍ സ്വദേശി മിജാസ് പി എന്നിവരെയാണ് വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവുമായി പിടികൂടിയത്. 

ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് പ്രതികള്‍ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മിഷണര്‍ സുരേഷ് വിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ടൗണ്‍ അസി. കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലിസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

കോഴിക്കോട്-ബാലുശേരി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പനക്കെത്തിച്ച ലഹരിവസ്തുവാണ് പരിശോധയില്‍ കണ്ടെടുത്തത്. വിപണിയില്‍ പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. പിടിയിലായവര്‍ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ് പിന്നീട് ബസ്സിലെ ജോലി നിര്‍ത്തി ഇവര്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.

 In a significant crackdown on drug trafficking, authorities have apprehended youth possessing narcotics valued at ₹15 lakhs, highlighting the ongoing efforts to curb the spread of illicit substances and promote a safer community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മണല്‍ കാറ്റ്; ജാഗ്രത പാലിക്കുവാന്‍ കാലാവസ്ഥ വകുപ്പ്

Kuwait
  •  2 days ago
No Image

ഇറാൻ - യുഎസ് സംഘർഷം മൂർച്ഛിക്കുന്നു; ​ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ നിന്ന് സൈനികരെ മാറ്റി അമേരിക്ക

International
  •  2 days ago
No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  2 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  2 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  2 days ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  2 days ago
No Image

ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം

Cricket
  •  2 days ago
No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 days ago