HOME
DETAILS

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

  
September 21, 2024 | 4:44 PM

NHRC Takes Suo Motu Cognizance of Ann Sebastians Death

ന്യൂഡല്‍ഹി: പുണെയില്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. നാല് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. വിഷയത്തില്‍ എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും കമ്മീഷണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

അന്നയുടെ മരണ കാരണം ജോലിഭാരമാണെന്നതില്‍ കമ്മിഷന്‍ അതീവ ആശങ്ക പ്രകടിപ്പിച്ചു. മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയുള്‍പ്പെടെ തൊഴിലിടത്ത് യുവ പ്രൊഫഷണലുകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അന്നയുടെ മരണം ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സുരക്ഷിതവും ജീവനക്കാര്‍ക്ക് പിന്തുണയേകുന്നതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ജൂലൈ 20ന് ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയില്‍ ജോലിയിലിരിക്കെ താമസസ്ഥലത്ത് വച്ച് അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് അന്നയുടെ അപ്രതീക്ഷിത വിയോഗം. അമിത ജോലി ഭാരമാണ് മകളുടെ മരണത്തിന് കാരണമെന്ന് പറഞ്ഞുകൊണ്ട് യുവതിയുടെ അമ്മ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച ഹൃദയഭേദകമായ കത്ത് സോഷ്യല്‍മീഡിയയില്‍ വലിയ തോതിലുള്ള ചര്‍ച്ചക്ക് വഴിവെച്ചിരുന്നു.

 The National Human Rights Commission (NHRC) has taken suo motu cognizance of Ann Sebastian's death, initiating an investigation into the circumstances surrounding the tragic event to ensure justice and protect human rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണു; കണ്ണൂരിൽ 18 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സൗദി സായുധസേന മേധാവി പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സ് കമാന്‍ഡറുമായി കൂടിക്കാഴ്ച്ച നടത്തി

oman
  •  3 days ago
No Image

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; സലാലയില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

oman
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: 'സ്വന്തം പാർട്ടിയിലേക്ക് നോക്കൂ, പുറത്തുനിന്നുള്ളവരുടെ ഉപദേശം വേണ്ട'; വിമർശകർക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി

Kerala
  •  3 days ago
No Image

കേരള പ്രളയ സഹായത്തെച്ചൊല്ലി ആശങ്ക; ശേഖരിച്ച ഫണ്ട് ഒമാനിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്

oman
  •  3 days ago
No Image

നഗരസഭാ ഓഫീസിന് സമീപം പെരുമ്പാമ്പ് താവളം; പിടികൂടിയത് നാല് മീറ്ററിലധികം നീളമുള്ള മൂന്ന് പാമ്പുകളെ

Kerala
  •  3 days ago
No Image

രാജ്യത്തെ പണപ്പെരുപ്പ നിരക്കിൽ വർദ്ധനവ്; മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

National
  •  3 days ago
No Image

കേന്ദ്രം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന സർക്കാരാണ് കേരളത്തിലുള്ളത്; പോരാട്ടമല്ല, പ്രഹസനം മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കോമഡിയെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

'പാർലമെന്റിന്റെ അന്തസ്സ് തകർക്കരുത്'; ലോക്സഭാ സമ്മേളനത്തിനിടെ പുകവലിച്ച തൃണമൂൽ എംപിക്കെതിരെ നടപടി എടുക്കുമെന്ന് ഓം ബിർള

National
  •  3 days ago
No Image

പൊന്ന്യം സ്രാമ്പിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഭാര്യയ്ക്കും മക്കൾക്കും പരുക്ക്

Kerala
  •  3 days ago