HOME
DETAILS

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ വിശ്വാസികളോട് പറയുന്നത്

  
backup
May 17 2018 | 20:05 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab

 

ബി.ജെ.പി ഭരണത്തിലേറി നാലു വര്‍ഷത്തിനിടെ ഏറ്റവും മോശപ്പെട്ട സമയത്താണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലുള്ള പെട്രോളിയം വില വര്‍ധനവ്, അതുവഴി നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം, ദലിത് ന്യൂനപക്ഷ പീഡനങ്ങള്‍, പരമോന്നത സുപ്രിം കോടതിയെപ്പോലും മരവിപ്പിക്കാനുള്ള ശ്രമം. ജനം ആകെ പൊറുതി മുട്ടിയ സമയം.
പക്ഷെ, ഇതിനെയെല്ലാം അമിത് ഷായും സംഘവും തീവ്രഹിന്ദുത്വ വര്‍ഗീയ വികാരം ഉയര്‍ത്തിക്കൊണ്ട് മറികടന്നിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് തന്ത്രമായി ലിംഗായത്ത് സമുദായക്കാര്‍ക്ക് ന്യൂനപക്ഷ പദവിയും കന്നട പ്രാദേശിക വികാരം ഉയര്‍ത്താന്‍ സംസ്ഥാനത്തിന് സ്വന്തമായി പതാകയും ഗാനവും വരെ വാഗ്ദാനങ്ങളുണ്ടായി. എല്ലാ തന്ത്രങ്ങളെയും മറികടക്കാന്‍ നരേന്ദ്ര മോദിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കും വാക്ചാരുതിക്കും കഴിഞ്ഞു.
ജനാധിപത്യത്തിന്റെ എല്ലാ പരമോന്നത ദര്‍ശനങ്ങളെയും ഇങ്ങനെ അട്ടിമറിക്കാന്‍ കഴിയുമെങ്കില്‍ വര്‍ഷങ്ങളായി നാം ഉയര്‍ത്തിപ്പിടിക്കുന്ന സനാതന മൂല്യങ്ങള്‍ക്കെന്തു വില?
കര്‍ണാടകയടക്കം അടുത്തകാലത്ത് നടന്ന തെരെഞ്ഞടുപ്പുകളില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ മതേതര ശക്തികള്‍ ഒരുമിച്ച് നിന്നിരുന്നെങ്കില്‍ കാവി രാഷ്ട്രീയം ഒരു മരീചികയാകുമായിരുന്നു. കോണ്‍ഗ്രസ്സും ജനതാദള്‍ എസ്സും സഖ്യം രൂപീകരിക്കുന്നത് തെരഞ്ഞടുപ്പുകള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിന് ഇത് ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പോലെയാണ് അവരുടെ പ്രവര്‍ത്തനം. ജനതാദള്‍, ഇടതുകക്ഷികള്‍, പ്രാദേശിക മതേതര പാര്‍ട്ടികള്‍ എന്നിവര്‍ക്കുമുണ്ട് നിര്‍ണായക ഉത്തരവാദിത്വം.
ഇടതു മതേതര ബദല്‍ രൂപീകരണ പ്രക്രിയയില്‍ 'വിലപേശല്‍' രാഷ്ട്രീയമല്ല പ്രയോഗിക്കേണ്ടതെന്ന് ഇനിയും മതേതര കക്ഷികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ദക്ഷിണേന്ത്യയും കാവി വല്‍ക്കരണത്തിന്റെ പിടിയിലമരും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളേക്കാളും പ്രായോഗികം തെരഞ്ഞടുപ്പിന് മുമ്പേ രൂപീകരിക്കുന്ന ഇടത് മതേതരജനാധിപത്യ ബദലുകള്‍ക്കാണെന്ന് ഈ ജനവിധിയും നമ്മെ പഠിപ്പിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago