HOME
DETAILS

ഉപഹാര്‍ കേസ് : ഗോപാല്‍ അന്‍സലിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സുപ്രിം കോടതി

  
backup
March 20 2017 | 06:03 AM

%e0%b4%89%e0%b4%aa%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%97%e0%b5%8b%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d

ന്യൂഡല്‍ഹി: 1997ലെ ഉപഹാര്‍ സിനിമ തിയറ്റര്‍ തീപിടുത്തത്തില്‍ കുറ്റക്കാരില്‍ ഒരാളായ ഗോപാല്‍ അന്‍സലിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് സുപ്രിം കോടതി. അദ്ദേഹത്തിന് ഇനി ജയിലില്‍ വിശ്രമിക്കാമെന്നും കോടതി പറഞ്ഞു.
നേരത്തെ ഗോപാലിന്റെ സഹോദരന്‍ സുശീല്‍ അന്‍സലിനെ(77) പ്രായം പരിഗണിച്ച് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ ആനുകൂല്യം തനിക്കും വേണമെന്ന് 69കാരനായ ഗോപാലും ആവശ്യപ്പട്ടു. ഒരു വര്‍ഷമാണ് ഗോപാലിന്റെ ശിക്ഷയുടെ കാലാവധി.

1997ല്‍ റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഉപഹാര്‍ തിയേറ്ററിലുണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ മരിച്ചിരുന്നു. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാന്‍സ്‌ഫോര്‍മറില്‍നിന്ന് തീ പടര്‍ന്നതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവില്‍ 2007ല്‍ അന്‍സല്‍ സഹോദരന്മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഡല്‍ഹി വിചാരണ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷത്തെ കഠിന തടവ് വിധിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ഡല്‍ഹി ഹൈക്കോടതി ശിക്ഷ ഒരു വര്‍ഷമായി കുറച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും 2009 ജനുവരി 30ന് സുപ്രീംകോടതി ജാമ്യമനുവദിച്ചു.

2014 മാര്‍ച്ചില്‍ സുപ്രിംകോടതി പ്രതികളുടെ ശിക്ഷ ശരിവെച്ചു. എന്നാല്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കേസ് മൂന്നംഗ ബഞ്ചിന് വിട്ടു. തുടര്‍ന്ന് 2015ല്‍ കീഴ്‌കോടതി വിധിച്ച ജയില്‍ ശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി ഇവര്‍ക്ക് 60 കോടി രൂപ പിഴ വിധിച്ചു. എന്നാല്‍ പിന്നീട്, സംഭവം അന്വേഷിച്ച സി.ബി.ഐയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ച സുപ്രിംകോടതി ഗോപാല്‍ അന്‍സാലിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  9 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  27 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  30 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  40 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  44 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago