ഓഖി ദുരന്തനിവാരണം: ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ ആദരം
കോഴിക്കോട്: ഓഖി ദുരന്തം നാശം വിതച്ച കോഴിക്കോട് ജില്ലയില്‍ ദുരന്തനിവാരണത്തിന് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ യു.വി ജോസ് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.കെ. പ്രസന്നന്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, കോഴിക്കോട് തഹസില്‍ദാര്‍(ഭൂരേഖ) ഇ. അനിത കുമാരി, ഫിഷറീസ് അസി.ഡയറക്ടര്‍ പി.കെ രഞ്ജിനി, ഫിഷറീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ.കെ. വിജുല, ബേപ്പൂര്‍ മറൈന്‍ ഫിഷറീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ് സുജിത്, ബേപ്പൂര്‍ കോസ്റ്റല്‍ പൊലിസ് എസ്.ഐ ഒ. സതീശന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ടെക്‌നീഷ്യന്‍ എന്‍. ചന്ദ്രബാബു, ബീച്ച് ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ കെ. ജോമി, സാമൂഹ്യ പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുല്‍ അസീസ്, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരായ എ. സിസ്സി, എന്‍. രജീഷ്, എ. സ്വപ്ന, പി. അശ്വതി, വി.കെ ബാബു, പി. അഖില്‍, കോഴിക്കോട് ഫിഷറീസ് ഡ്രൈവര്‍ സി. നിഖില്‍, മെഡിക്കല്‍ കോളജ് ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ്, മെഡിക്കല്‍ കോളജ് മോര്‍ച്ചറി അറ്റന്‍ഡര്‍ കെ.പി സുഗുണന്‍ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."