HOME
DETAILS

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷം നാളെ തുടങ്ങും

  
backup
May 18 2018 | 03:05 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

 

കാസര്‍കോട്: സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന് നാളെ കാഞ്ഞങ്ങാട്ട് തുടക്കമാവുമെന്ന് ക ലക്ടര്‍ കെ. ജീവന്‍ ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 19 മുതല്‍ 25 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും ആനുകൂല്യവിതരണവും 19ന് വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിര്‍വഹിക്കും. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. പി. കരുണാകരന്‍ എം.പി മുഖ്യാതിഥിയാവും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഉല്‍പന്ന പ്രദര്‍ശനവും വിപണന മേളയും 19ന് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കും.
വിപണന മേള 25നു സമാപിക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 8.30 വരെയായിരിക്കും മേള. ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ഐടി, അക്ഷയ, ടൂറിസം, കുടുംബശ്രീ, ഫിഷറീസ്, വിദ്യാഭ്യാസം, റവന്യൂ, അനര്‍ട്ട്, ചൈല്‍ഡ് വെല്‍ഫെയര്‍, തദ്ദേശസ്വയം ഭരണം, കാര്‍ഷികം, ബി.എസ്.എന്‍.എല്‍, പൊലിസ്, എക്‌സൈസ്, ബി.എസ്.എന്‍.എല്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും.
കുടുംബശ്രീയും മില്‍മയും ഒരുക്കുന്ന ഫുഡ്‌കോര്‍ട്ടും മേളയുടെ ആകര്‍ഷണീയതയാണ്.
ഇതോടൊപ്പം വിവിധ ദിവസങ്ങളില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും നടക്കും. 19ന് വൈകുന്നേരം കേരള സംഗീത നാടക അക്കാദമിയുടെ പഴയകാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പാട്ടോര്‍മ്മ, 20ന് കേരള ഫോക്‌ലോര്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫോക്‌ലോര്‍ മേള, ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍-ഉത്തരേന്ത്യന്‍ കലാമേള, ഹോമിയോ വകുപ്പ് സംഘടിപ്പിക്കുന്ന നാടകം, കുടുബശ്രീ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, 21ന് പൂരക്കളി അക്കാദമി സംഘടിപ്പിക്കുന്ന പൂരക്കളിയും മറത്തുകളിയും, നെഹ്‌റു യുവക് കേന്ദ്ര സംഘടിപ്പിക്കുന്ന അലാമിക്കളി, മംഗലംകളി, നാടന്‍കലാമേള, 22ന് തുളു അക്കാദമി അവതരിപ്പിക്കുന്ന യക്ഷഗാനം, 23ന് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അവതരിപ്പിക്കുന്ന ഇശല്‍ രാവ്, 24ന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ഹോമിയ, എക്‌സൈസ് വകുപ്പുകളുടെ വിവിധ പരിപാടികള്‍, 25ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം 'കരുണ' നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ കലാപരിപാടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ പറഞ്ഞു.
20ന് വൈകുന്നേരം 3.30ന് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കാസര്‍കോടിന്റെ സാംസ്‌കാരിക വൈവിധ്യം, 21ന് മാലിന്യ സംസ്‌കരണവും ആരോഗ്യ സംരക്ഷണവും, 23ന് കുടുംബശ്രീയും തൊഴില്‍ സംരഭങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
24ന് വൈകുന്നേരം 3.30ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ ജില്ലാ സ്ഥാപക ദിനത്തിന്റെ ഭാഗമായി പ്രത്യേക വികസന സെമിനാര്‍ നടക്കും.
സെമിനാര്‍ കായിക മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. 22ന് കാഞ്ഞങ്ങാട്ട് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാംപ് നടക്കും.
22 മുതല്‍ 26വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിനിമാ പ്രദര്‍ശനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം എന്‍. ദേവിദാസ്, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago